പൂവാർ. പുതിയതുറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. കരുംകുളം പുതിയതുറ ആറ്റുലൈൻ ഹൗസിൻ ജോസ് ആണ് മരിച്ചത്. കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തി എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ജോസിന്റെ സുഹൃത്തുക്കള കേന്ദ്രീകരിച്ചാണ് അന്വേഷണം
കുടുംബവുമായി പിരിഞ്ഞ് സുഹൃത്തുമായി വാടക വീട്ടിലായിരുന്നു ജോസിന്റെ താമസം. ഇതിന് തൊട്ടടുത്ത് പുരയിടത്തിലാണ് മൃതദേഹം കണ്ടത്. വലതുകണ്ണിൻ്റെ താഴെ മുറിവും നെഞ്ചിൽ കല്ലു കൊണ്ട് ഇടിയേറ്റ് മാരകമായി ചതവുപറ്റിയ നിലയിലായിരുന്നു മൃതദേഹം. മൃതദ്ദേഹത്തിന് അടുത്തുനിന്നും ഒരു ഹോളോബ്രിക്സ് കല്ലും പോലീസ് കണ്ടെടുത്തു. പുതുവർഷ തലേന്ന് സംഘം ചേർന്ന് ഇവിടെ ചീട്ടുകളിച്ചിരുന്നു. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു. ഫോറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു. പരിശോധനക്കെത്…
കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.രണ്ട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അതിലൊന്ന് ബസ്സിനടിയിൽപ്പെടുകയായിരുന്നു.മടവൂർ മുക്ക് സ്വദേശി അഷ്റഫ് ആണ് മരിച്ചത്.വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്.മറ്റൊരു ബൈക്ക് യാത്രക്കാരനായ കൊടുവള്ളി സ്വദേശി അഖിലിനെ പരുക്കുകളുടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.