തിരുവനന്തപുരം. പൊതുവിപണിയിൽ അടിക്കടി വില കയറുന്ന ചുവന്നുളളിയുടെ വില പിടിച്ചുനിർത്താൻ നടപടിയുമായി കൃഷിവകുപ്പ്. ചെറിയ ഉളളി ഉൽപാദന കേന്ദ്രങ്ങളിലെ കർഷക കൂട്ടായ്മയിൽ
നിന്ന് നേരിട്ട് ഉളളിവാങ്ങാൻ ധാരണ ഉണ്ടാക്കി കൊണ്ടാണ് ഇടപെടൽ. ഇടനിലക്കാരെ ഒഴിവാക്കുന്നതോടെ
ഉൽപാദന കേന്ദ്രങ്ങളിലെ വിലയോട് അടുത്തുളള തുകയ്ക്ക് ഹോർട്ടികോർപ് വഴി വിപണിയിലെത്തിക്കാനാകും
മലയാളികളുടെ രൂചിക്കൂട്ടിലെ ഒഴിച്ചു കൂടാനാവാത്ത സാധനമാണ് ചുവന്നുളളി എന്ന ചെറിയ ഉളളി. എന്നാൽ പൊതു
വിപണിയിൽ മിക്കപ്പോഴും ചെറിയ ഉളളിക്ക് തീ വിലയാണ്.ഇപ്പോൾ തിരുവനന്തപുരത്തെ വിപണികളിൽ ചെറിയ ഉളളിയുടെ വില
80 രൂപ മുതൽ 90 രൂപ വരെയാണ്. വാങ്ങുന്നവരെ കരയിക്കുന്ന ചെറിയ ഉളളിയുടെ വില പിടിച്ച് നിർത്താനുളള ശ്രമത്തിലാണ് കൃഷിവകുപ്പ് ചെറിയ ഉളളി കൂടുതലായി ഉൽപ്പാദിപ്പിക്കുന്ന തമിഴ് നാട്ടിലെ പേരമ്പല്ലൂർ, തഞ്ചാവൂർ ജില്ലകളിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ് വഴി ഉളളി സംഭരിച്ച് വില നിയന്ത്രിക്കാനാണ് ശ്രമം
സവാള, കാരറ്റ്, ബീൻസ് തുടങ്ങി വിപണിയിൽ വിലകയറാറുളള പച്ചക്കറികൾ സംസ്ഥാനത്ത് കൂടുതലായി ഉൽപ്പാദിപ്പിക്കാനും പദ്ധതിയുണ്ട് വിലക്കയറ്റമുളള മറ്റ് പച്ചക്കറികളുടെ വില പിടിച്ചുനിർത്താനും നടപടിയെടുക്കാനാണ് കൃഷി വകുപ്പിൻെറ തീരുമാനം.