2024 ജനുവരി 02 വ്യാഴം
BREAKING NEWS
👉 കൊല്ലം അഞ്ചൽ ഒഴുക് പാറയ്ക്കലിൽ ഇന്ന് പുലർച്ചെ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തി കരിഞ്ഞ് ഒരാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
👉കണ്ണൂർ വളക്കെയിൽ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസ്സെടുത്തു.
👉ആലപ്പുഴ മണ്ണഞ്ചേരി കാട്ടൂരിൽ വീട്ടമ്മയെ കെട്ടിയിട്ട് മർദ്ദിച്ച് അവശയാക്കി മോഷണശ്രമം.
👉മൃദംഗവിഷൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.സാമ്പത്തീക സ്രോതസ്സിൽ അന്വേഷണം.
🌴കേരളീയം🌴
🙏വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ ഒറ്റഘട്ടമായി തന്നെ 2 ടൗണ്‍ഷിപ്പുകളിലായി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ടൗണ്‍ഷിപ്പിന്റെ രൂപരേഖ സര്‍ക്കാര്‍ പുറത്തുവിട്ടു. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയിലും കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ്പ് പദ്ധതി നിലവില്‍വരുക.
🙏 നെടുമ്പാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തും കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്തും 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിര്‍മിക്കുക. സ്‌കൂള്‍, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം. വാണിജ്യ കെട്ടിടങ്ങള്‍, അംഗന്‍വാടി, മൃഗാശുപത്രി, മാര്‍ക്കറ്റ്, സ്‌പോര്‍ട്‌സ് ക്ലബ്, ലൈബ്രറി ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് പദ്ധതി.
🙏കിഫ്കോണിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കലിനായിരിക്കും നിര്‍മ്മാണ ചുമതല. 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സഹായ സന്നദ്ധതയുമായി 38 സ്പോണ്‍സര്‍മാരുമുണ്ട്. കേന്ദ്ര സഹായം വീണ്ടും അഭ്യര്‍ത്ഥിക്കുമെന്നും വയനാട് ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നുള്ള കേരളത്തിന്റെ ആവശ്യം വീണ്ടും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
🙏വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരേയും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരേയും ഒരുമിച്ച് പുനരധിവസിപ്പിക്കും. വീടിരിക്കുന്ന ഭൂമിയുടെ പൂര്‍ണ്ണ അവകാശം ഗുണഭോക്താക്കള്‍ക്കായിരിക്കും, പക്ഷേ കൈമാറ്റത്തിന് ചെറിയ നിബന്ധന ഉണ്ടാകും. ജനുവരി 25 നകം ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കും.
🙏വയനാട് പുനരധിവാസത്തിന് 50ല്‍ അധികം വീടുകള്‍ വാദ്ഗാനം ചെയ്തവരുമായി ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സഹായം സ്വീകരിക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും പ്രത്യേക വെബ് പോര്‍ട്ടല്‍ അടക്കമുള്ള സൗകര്യങ്ങളാണ് സര്‍ക്കാര്‍ സജ്ജമാക്കുന്നത്.
🙏വയനാട്ദുരന്ത പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ വിലനിര്‍ണ്ണയ സര്‍വ്വെ അഞ്ച് ദിവസത്തിനകം പൂര്‍ത്തീകരിക്കും.10 ടീമുകളായി തിരിഞ്ഞാണ് സര്‍വ്വെ പുരോഗമിക്കുന്നത്. പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിന് ശേഷമുള്ള സ്ഥലമാണ് ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുക.
🙏രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്നലെ വൈകിട്ടെത്തിയ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു.
🙏തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
🙏തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് കരോള്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍. ജനുവരി 15-നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
🙏 ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തിലെ പ്രധാന പ്രതിയും മൃദംഗ വിഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രൊപ്പറേറ്ററുമായ നികോഷ് കുമാര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. നിേകാഷ് കുമാര്‍ ഹാജരായാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.
🙏 ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്ക് പറ്റിയ സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എന്‍ നിതയ്ക്കെതിരെയാണ് നടപടി.
🙏 കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു.
🙏 കണ്ണൂരിലെ വളക്കൈയില്‍ സ്‌കൂള്‍ ബസ് ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിക്കുകയും 18 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബസ് ഓടിച്ച ഡ്രൈവര്‍.
🙏 സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 712.96 കോടി രൂപയുടെ മദ്യമാണ് ചൊവ്വാഴ്ച വരെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ വിറ്റത് 697. 05 കോടി രൂപയുടെ മദ്യമാണ്. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവില്‍പ്പനയാണ് ഇത്തവണയുണ്ടായത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്.
🙏 എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രി ഇ – ഹോസ്പിറ്റല്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നു . കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ സേവനങ്ങള്‍ എറണാകുളം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും ലഭ്യമാകും. ആദ്യഘട്ടത്തില്‍ ആശുപത്രിയിലെ ഒ.പി രജിസ്ട്രേഷനാണ് ഓണ്‍ലൈനാക്കുന്നത്.
🙏 കേരളത്തില്‍ സ്‌കിന്‍ ബാങ്ക് വരുന്നു. ആദ്യത്തെ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെ സോട്ടോയുടെ അനുമതി ഉടന്‍ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങള്‍ പാലിച്ച് ഒരു മാസത്തിനകം കമ്മീഷന്‍ ചെയ്യുമെന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
🙏 ബസ് ജീവനക്കാരില്‍ ക്രിമിനലുകളും ഗുണ്ടകളും ഉണ്ടെന്നും ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും കേരളത്തില്‍ ഡ്രൈവിങില്‍ തീരെ അച്ചടക്കമില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ബ്ലാക്ക് മാര്‍ക്ക് വരാന്‍ പോവുകയാണെന്നും തനിയെ ലൈസന്‍സ് റദ്ദാവുന്ന സംവിധാനം കേരളത്തില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
🙏 തൃശൂരില്‍ 30 വയസുള്ള യുവാവിനെ 14കാരന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പ്രതികള്‍ക്കെതിരെയും കൊലക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് 14കാരന്‍ ലിവിനെ ആക്രമിച്ചതെന്നും എഫ്ഐആറിലുണ്ട്.
🙏 പുതുവര്‍ഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാര്‍ഥിനിയെ ഫോര്‍ട്ട് കൊച്ചിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്‌കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.
🙏 ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ യാത്രചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന നേടി. ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി മറ്റൊരു നേട്ടവും മെട്രോ കൈവരിച്ചു.
🙏 സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണത്തേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
🇳🇪 ദേശീയം 🇳🇪
🙏 തമിഴ്നാട്ടില്‍ പുതിയ കുടുംബ റേഷന്‍ കാര്‍ഡിനായി നല്‍കിയ 1.36 ലക്ഷം അപേക്ഷ തള്ളി സര്‍ക്കാര്‍. 2023 ജൂലൈ മാസം മുതല്‍ തീരുമാനം ആവാതെ കിടന്ന 2.65 ലക്ഷം അപേക്ഷകളില്‍ പാതിയോളമാണ് സര്‍ക്കാര്‍ തള്ളിയത്.
🙏ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിക്കാന്‍ സുപ്രധാന നടപടിയുമായി കേന്ദ്രം. തടവുകാരെ ജാതിയടിസ്ഥാനത്തില്‍ തരംതിരിക്കുകയും ജോലിനിശ്ചയിക്കുകയും ചെയ്യുന്നതൊഴിവാക്കാന്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്തി.
🙏 ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ അമ്മയേയും നാല് സഹോദരിമാരേയും കൊലപ്പെടുത്തിയ 24-കാരന്‍ ക്രൂരകൃത്യത്തിനുശേഷം വീഡിയോ ചിത്രീകരിച്ചു. സഹോദരിമാരെ ലൈംഗികവൃത്തിക്കായി വില്‍ക്കാതിരിക്കാനാണ് താന്‍ കൊലപാതകം ചെയ്തതെന്ന് പ്രതിയായ അര്‍ഷാദ് വീഡിയോയില്‍ പറഞ്ഞു.
🇦🇺 അന്തർദേശീയം 🇦🇽
🙏 ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണവുമായി അമേരിക്കന്‍ പത്രം വാഷിങ്ടണ്‍ പോസ്റ്റ്. മാലദ്വീപില്‍ ഭരണ അട്ടിമറിക്ക് ഇന്ത്യ ശ്രമിച്ചുവെന്നും ഇതിന്റെ ഭാഗമായുള്ള ഗൂഢാലോചനയില്‍ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നേതാക്കള്‍ ഇന്ത്യയോട് ആറ് മില്ല്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
🙏റഷ്യയില്‍ നിന്ന് യുക്രൈന്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തലാകുന്നു. റഷ്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് വാതകം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് യുക്രൈന്‍ എടുത്ത നിലപാട്. റഷ്യയുമായുണ്ടായിരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുക്രൈന്റെ തീരുമാനം.
🙏 അമേരിക്കയിലെ ന്യൂഓര്‍ലിയന്‍സ് നഗരത്തില്‍ പുതുവര്‍ഷാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്കു പരുക്കേറ്റു. ഓര്‍ലിയന്‍സിലെ ഫ്രഞ്ച് ക്വാര്‍ട്ടറില്‍ തിരക്കേറിയ ബര്‍ബന്‍ സ്ട്രീറ്റില്‍ പുലര്‍ച്ചെ 3.15 നാണു സംഭവം. ഡ്രൈവര്‍ പിന്നീടു പൊലീസുമായി നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടു.
🏏 കായികം 🏏
🙏 ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ രാജ്യാന്തര ക്രിക്കറ്റ് റാങ്കിങ്ങില്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ മിന്നുംപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ നേടിയ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ബുംറ. 907 റേറ്റിങ് പോയിന്റുമായാണ് ബുംറ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.