കോഴിക്കോട്.സിപിഎമ്മിന്റെ ജമാഅതെ ഇസ്ലാമി വിമർശനത്തിൽ പ്രതികരണവുമായി സമസ്ത എപി വിഭാഗവും
‘ആരാണ് ജമാഅതെ ഇസ്ലാമിക്ക് ദൃശ്യത നൽകിയത്’ എന്ന തലക്കെട്ടിൽ എപി സമസ്തയുടെ വരിക ‘രിസാലയിൽ’ ലേഖനം.ജമാഅതെ ഇസ്ലാമിക്ക് എതിരായ സിപിഎം വിമർശം പിഴയായി മാറുന്നു.വിമർശം ജമാഅതെ ഇസ്ലാമിക്ക് അനാവശ്യ ദൃശ്യത നൽകുന്നു
താത്ക്കാലിക ലാഭം നോക്കി നിങ്ങൾ എയ്യുന്ന ഓരോ അമ്പും കൊള്ളുന്നത് കേരളത്തിന്റെ മത നിരപേക്ഷതക്കാണ്
നിശബ്ദമായി ആർത്തു ചിരിക്കുന്നത് സംഘപരിവാർ ആണ്.
സമുദായത്തിന്റെ പുറം പോക്കിൽ മാത്രമുള്ള ജമാഅതെ ഇസ്ലാമി മുഖ്യധാരയിൽ ഇടം ലഭിക്കാനായി പല കളികൾ കളിക്കുന്നു.ഇൻസ്ലാമോ ഫോബിയയുടെ ഇരകളായി മുസ്ളിങ്ങള്‍ മാറുമ്പോൾ ജമാഅതെ ഇസ്ലാമി ഗുണഭോക്താക്കളായി മാറുന്നു.തങ്ങൾ വിശുദ്ധ പശുക്കളും മറ്റുള്ളവർ ഒറ്റുകാർ ആണെന്നുമാണ് ജമാഅതെ ഇസ്ലാമി പറയുന്നത്.ഇസ്ലാമോ ഫോബിയ വളരട്ടെ എന്നാണ് ജമാഅതെ ഇസ്ലാമി ആഗ്രഹിക്കുന്നത്. അതാണ് സ്ഥാനത്തും ആസ്ഥാനത്തും ഇസ്ലാം പേടി എടുത്ത് പ്രയോഗിക്കുന്നത്
ആർ എസ് എസ്സുമായി ഒളി സൗഹൃദംതം തുടരുന്നവരാണ് ജമാഅതെ ഇസ്ലാമിഎന്നും ലേഖനത്തില്‍.