ഇടുക്കി .ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയാൾ വൈദ്യുത ആഘാതമേറ്റ് മരിച്ചു. ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് മൃതദേഹം മരത്തിൽ കണ്ടെത്തിയത്. എസ്റ്റേറ്റില്‍ മരത്തില്‍ കയറി കൊമ്പ് വെട്ടുന്നതിനിടെ ശിഖരം ലൈനിലേക്ക് വീഴുകയായിരുന്നു ഇത് വലിച്ചെടുക്കുന്നതിനിടെ ഷോക്കേറ്റു എന്നാണ് കരുതുന്നത്. രാവിലെ എസ്റ്റേറ്റില്‍ എത്തിയ തൊഴിലാളികളാണ് ആളെ മരത്തില്‍ മരിച്ച നിലയില്‍ കണ്ടത്.