ഇടുക്കി. വിനോദസഞ്ചാര മേഖലയായ പീരുമേട് പരുന്തുംപാറയിൽ കാറിന് മുന്നിൽ കടുവ. ബുധനാഴ്ച പുലർച്ചയാണ് വിനോദസഞ്ചാരികൾ സഞ്ചരിച്ചകാറിന് മുന്നിലൂടെ കടുവ റോഡിന് കുറകെ കടന്നത്.
ഇവർ ഇത് ചിത്രീകരിച്ച രംഗം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. പ്രദേശത്ത് കുറച്ചു ദിവസങ്ങളായി കടുവയുടെ സാന്നിധ്യം ഉണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാല്‍ സാധാരണ ഗതിയില്‍ അക്രമകാരികളായ വന്യമൃഗങ്ങളുടെ സാന്നിധ്യമില്ലാത്ത മേഖലയില്‍ സഞ്ചാരികളും നാട്ടുകാരും വളരെ ഭയരഹിതരായി പോകുന്ന മേഖലയാണ്.
REP PIC