പാലക്കാട്.പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
മണ്ണാർക്കാട് മേലേ അരിയൂരിലാണ് സംഭവം. ഒഡീഷയിലെ
റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തത്.
അരിയൂരിലെ മില്ലിൽ ജോലി ചെയ്യുകയായിരുന്നു അശോക് അതേ സ്ഥാപനത്തിലെ
മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസോളമുള്ള ബാലികയാണ് അതിക്രമത്തിന് ഇരയാക്കിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നാട്ടുകൽ പോലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാട്ടുകൽ സി ഐ ഹബീബുള്ളയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്