ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Advertisement

അന്തിക്കാട് .ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ഉത്തര കർണാടക സ്വദേശി വാസുദേവ് അശോക് ശാസ്ത്രി (ആദർശ് – 27) ആണ് മരിച്ചത്. യുവാവ് പുത്തൻപീടികയിലുള്ള സുഹൃത്തിൻ്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു. തുടർന്ന് ഇന്ന് ഉച്ചക്ക് 3 മണിയോടെ നാല് സുഹൃത്തുക്കൾ ചേർന്ന് അന്തിക്കാട്ട് കുളത്തിൽ എത്തി നീന്താൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിൽ യുവാവിനെ കാണാതായി. നാട്ടികയിൽ നിന്ന് ഫയർഫോഴ്സ് എത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here