ന്യൂഡെല്‍ഹി.യമനിലെ മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയിൽ ഇടപെടാൻ തയ്യാറെന്ന് ഇറാൻ.തങ്ങളാൽ കഴിയുന്നത് ചെയ്യാൻ തയ്യാറെന്ന് ഇറാന്റെ മുതിർന്ന വിദേശകാര്യ ഉദ്യോഗസ്ഥൻ അറിയിച്ചു.ഇറാൻ്റെ വിദേശകാര്യ ഉപമന്ത്രി ഡോ തഖ്ത് റവഞ്ചിയുടെ ഇന്ത്യൻസന്ദർശനത്തിലാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം.
യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിന് പ്രതീക്ഷ നൽകുന്നത് ആണ് ഇറാന്റെ പ്രതികരണം. മാനുഷിക പരിഗണന മുൻനിർത്തി തങ്ങളാൽ കഴിയുന്നത് എന്തും ചെയ്യാൻ തയ്യാറാണെന്നായിരുന്നു ഇറാന്റെ വിദേശകാര്യ ഉദ്യോഗസ്ഥൻ അറിയിച്ചത്.ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം.കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റാഷദ് അൽ അലിമി അനുമതി നൽകിയതായി റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും നൽകുനുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും അറിയിച്ചിരുന്നു.കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ കുടുംബം മാപ്പ് നൽകിയാൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കും.ഇതുവരെ കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടിട്ടില്ല.2017 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.