മേല്‍വസ്ത്രം ,വിവാദംതുടരുന്നു

Advertisement

തിരുവനന്തപുരം. ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രം പാടില്ലെന്ന ആചാരം മാറ്റണമെന്ന ശ്രീനാരായണ ധർമ സംഘം പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദയുടെയും പിന്തുണച്ച മുഖ്യമന്ത്രിയുടെയും പ്രസ്താവനകളിൽ വിവാദം തുടരുന്നു. മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശം ഏറ്റെടുത്ത ബിജെപി വിഷയത്തിൽ കൂടുതൽ പ്രതിഷേധം നടത്താനും ആലോചിക്കുന്നുണ്ട് . മുഖ്യമന്ത്രിയെ പിന്തുണക്കുന്ന സിപിഎം ആകട്ടെ വിഷയം ബിജെപി ആയുധം ആക്കാതിരിക്കാൻ തുടർ പ്രതികരണം വേണ്ട എന്ന നിലപാടിലാണ്. അതേസമയം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വിമർശനത്തിൽ സിപിഎം നേതാക്കൾ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയെ സഹായിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here