പെരിയ ഇരട്ടക്കൊല , സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും

Advertisement

കാസര്‍ഗോഡ്.കേരളത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് പ്രത്യേക സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും. ഒന്നാംപ്രതിയും കൊലപാതകത്തിൻ്റെ മുഖ്യ ആസൂത്രകനുമായ സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരനടക്കം 14 പ്രതികളെയാണ് പ്രത്യേക സിബിഐ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ,
കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പത്ത്, പതിനഞ്ച് പ്രതികൾക്കെതിരെ ഗൂഢാലോചന തെളിഞ്ഞതിനാൽ പ്രധാന പ്രതികൾക്കുള്ള ശിക്ഷ അവരും അനുഭവിക്കേണ്ടിവരും.
ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചിരുന്നു. കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച കുറ്റമാണ് കെ വി കുഞ്ഞിരാമൻ ഉൾപ്പെടുന്ന 14, 20, 21, 22 പ്രതികൾക്കെതിരെ തെളിഞ്ഞത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here