വാർത്താനോട്ടം

Advertisement

2024 ജനുവരി 03 വെള്ളി

BREAKING NEWS

👉ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യാ വിമാനം ഹൈഡ്രോളിക്സ് തകരാറിനെ തുടർന്ന് അടിയന്തിരമായി കരിപ്പൂരിലിറക്കി.

👉യു പ്രതിഭ എം എൽ എ യുടെ മകനെതിരായ കേസ്, എക്സൈസിനെതിരെ മന്ത്രി സജീ ചെറിയാൻ, ‘പുകവലിക്കുന്നത് മഹാ അപരാധമാണോ ‘ എന്ന് മന്ത്രി

👉തൃശ്ശരിൽ ശക്തൻ സ്റ്റാൻഡിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ തീപിടുത്തം. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഗ്യാസ് ലീക്കാണ് അപകട കാരണം

👉 മലപ്പുറം ചങ്ങരംകുളത്ത് റോഡരികിൽ മർദ്ദനമേറ്റ് അവശനായി കിടന്ന കൊഴിക്കര സ്വദേശിയായ യൂസഫിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

👉പാലക്കാട് ബി ജെ പി നേതാവ് സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് വികസന മുന്നണിയിലേക്ക്. മറ്റന്നാൾ പെരിങ്ങാട്ടുകുറിശ്ശിയിൽ ചേരുന്ന യോഗത്തിൽ പാർട്ടിയിൽ ചേരും.

🌴കേരളീയം🌴

🙏 ഉമ തോമസ് എംഎല്‍എ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെ എം.ഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍. ഇന്ന് കോടതിയില്‍ ഹാജരാക്കും.

🙏സ്‌കൂള്‍മേളകളില്‍ വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകളെ മത്സരങ്ങളില്‍നിന്ന് വിലക്കാന്‍ സര്‍ക്കാര്‍ നീക്കം. കുട്ടികള്‍ക്ക് പിന്തുണകൊടുക്കുന്ന അധ്യാപകര്‍ക്കെതിരേയും നടപടിയുണ്ടാകും.

🙏 കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹര്‍ജിയില്‍ സംസ്ഥാനത്തിനും പിഎസ് സി ക്കും മറുപടി നല്‍കാന്‍ ആറ് ആഴ്ച സമയം നല്‍കി സുപ്രീംകോടതി. നേരത്തെ കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിരുന്നു.

🙏 പൊതുമേഖലാ സ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉന്നയിച്ച കോടികളുടെ അഴിമതി ആരോപണത്തില്‍, മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

🙏 സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

🙏 സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന ജനുവരി 4 മുതല്‍ 8 വരെ കാലയളവില്‍ കിഴക്കേകോട്ടയില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കിഴക്കേകോട്ട മുതല്‍ ഗണപതി ക്ഷേത്രം വരെ റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ വാഹനങ്ങളിടെയും സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

🙏 ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണകള്‍ക്കും ഒടുവില്‍ പെരിയ ഇരട്ടക്കൊല കേസിലെ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

🙏 പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. ബെംഗളൂരുവില്‍ മകളുടെ വസതിയില്‍ ഇന്നലെ വൈകിട്ട് ആയിരുന്നു അന്ത്യം. 85 വയസായിരുന്നു. മലയാളത്തില്‍ വാര്‍ത്താ വാരികകള്‍ക്ക് സവിശേഷമായ വ്യക്തിത്വം സമ്മാനിച്ച പത്രാധിപരാണ് ജയചന്ദ്രന്‍ നായര്‍.

🇳🇪 ദേശീയം 🇳🇪

🙏 ആര്‍.എസ്.എസും ഡോ. ബിആര്‍ അബേദ്കറും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം മാധ്യമ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര. അംബേദ്കര്‍ 1940-ല്‍ മഹാരാഷ്ട്രയിലെ സത്താരയിലുള്ള ആര്‍.എസ്.എസ് ശാഖ സന്ദര്‍ശിച്ചിരുന്നുവെന്നും വിശ്വ സംവാദ് കേന്ദ്ര അവകാശപ്പെടുന്നുണ്ട്.

🙏 ആഭ്യന്തര റൂട്ടുകളില്‍ ഇന്‍-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ. ഇനിമുതല്‍, തെരഞ്ഞെടുത്ത എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് അവരുടെ യാത്രക്കിടയില്‍ സൗജന്യ ഇന്റര്‍നെറ്റ് ആസ്വദിക്കാനാകും.

🙏 നിഖില്‍ കുമാരസ്വാമി ജെഡിഎസ് കര്‍ണാടക അധ്യക്ഷനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സംസ്ഥാനാധ്യക്ഷനായ കേന്ദ്രമന്ത്രി കുമാരസ്വാമി ബാറ്റണ്‍ മകന് കൈമാറുമെന്ന് സൂചനകള്‍. സംക്രാന്തിക്ക് ശേഷം ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

🙏 ബസ് നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്‌കെ പാട്ടീലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

🙏 ഭാര്യയുമായുള്ള വഴക്കിന് പിന്നാലെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിറക്കിയ യുവാവും യുവാവിനെ രക്ഷിക്കാനിറങ്ങിയ നാലു പേരും മരിച്ചു. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ചാര്‍ഹിയിലാണ് ദാരുണ സംഭവമുണ്ടായത്.

🇦🇺 അന്തർദേശീയം 🇦🇴

🙏 യൂറോപ്യന്‍ രാജ്യമായ സ്വിറ്റ്സര്‍ലാന്‍ഡില്‍ ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 1,98,000 രൂപയോളം പിഴ നല്‍കേണ്ടി വരും. ബുര്‍ഖാ ബാന്‍ എന്ന പേരിലാണ് നിയമം നടപ്പാക്കിയത്.

🙏 തായ്വാന് ആയുധം വിറ്റതിനെ ഒരാഴ്ചയ്ക്കുള്ളില്‍ പത്ത് യുഎസ് കമ്പനികള്‍ക്കെതിരെ ചൈന ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ, ചൈന മൊത്തത്തില്‍ 45 യുഎസ് സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയോ പിഴ ചുമത്തുകയോ ചെയ്തു. 17 സ്ഥാപനങ്ങള്‍ക്ക് അനുമതി നിരസിച്ചപ്പോള്‍ മറ്റ് 28 സ്ഥാപനങ്ങള്‍ കയറ്റുമതി നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തി പിഴ ചുമത്തി.

🙏 അമേരിക്കയിലെ ന്യൂ ഓര്‍ലീന്‍സില്‍ പുതുവത്സരാഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവര്‍ഷാഘോഷം നടത്തുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് ട്രെക്ക് ഇടിച്ച് കയറ്റിയുണ്ടായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.

🙏 വിമതനീക്കത്തെ
ത്തുടര്‍ന്ന് ഭരണം നഷ്ടപ്പെട്ടു റഷ്യയില്‍ അഭയം തേടിയ സിറിയന്‍ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമം നടന്നെന്നു റിപ്പോര്‍ട്ട്. ഞായറാഴ്ച അസദിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്നും കടുത്ത ചുമയെയും ശ്വാസംമുട്ടലിനെയും തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

🙏 ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മുങ്ങി ടുണീഷ്യയില്‍ 27 പേര്‍ മരിച്ചു. 87 പേരെ രക്ഷപ്പെടുത്തി. മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. യൂറോപ്പില്‍ മെച്ചപ്പെട്ട ജീവിതം തേടി അനധികൃതമായി ബോട്ടുകളില്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.

🏏 കായികം 🏑

🙏 രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരത്തിന് ഇത്തവണ നാലു താരങ്ങള്‍ അര്‍ഹരായി. ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍, ലോക ചെസ് ചാമ്പ്യന്‍ ഡി ഗുകേഷ്, പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗ്, പാരാലിംപിക് സ്വര്‍ണമെഡല്‍ ജേതാവ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചത്.

🙏 ബോര്‍ഡര്‍-ഗവാസ്‌
കര്‍ ട്രോഫിയില്‍ ഇന്നാരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ നിര്‍ണായക സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മ്മ കളിക്കില്ല. പകരം ശുഭ്മാന്‍ ഗില്ലിനേയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ അഞ്ചാം ടെസ്റ്റില്‍ നയിക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here