2024 ജനുവരി 03 വെള്ളി 10.30 am
👉കേരളം കാത്തിരിക്കുന്ന പെരിയ ഇരട്ട കൊലകേസിൻ്റെ വിധി കൊച്ചി സിബിഐ കോടതി അല്പസമയത്തിനകം വിധിക്കും.കേസിൽ 14 പ്രതികൾ.
👉കോടതിയിൽ വിശ്വാസമുണ്ടെന്ന് കൃപേഷിൻ്റേയും ശരത് ലാലിൻ്റെയും മാതാപിതാക്കൾ. പ്രതികളെ കോടതിയിലെത്തിച്ചു.
👉തൃശൂർ പുല്ലഴിയിൽ കേരളാ ഹൗസിംഗ് ബോർഡിൻ്റെ ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 2 കുട്ടികൾ കസ്റ്റഡിയിൽ, ഒരാൾ കൂടി പിടിയിലാകാനുണ്ട്.
👉പുകവലിക്കുന്നത് മഹാ അപരാധമല്ലെന്ന് മന്ത്രി സജി ചെറിയാൻ.യു പ്രതിഭ എം എൽ എ യുടെ മകനെതിരായ എക്സ്സൈസ് നീക്കത്തിൽ പ്രതികരണവുമായി മന്ത്രി
👉 മലപ്പുറം ചങ്ങരംകുളത്ത് റോഡിൽ മർദ്ദനമേറ്റ അവശനിലയിൽ കണ്ട കൊഴിക്കര സ്വദേശിയായ യൂസഫിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.