ശബരിമലവരുമാനം കുത്തനെ കൂടി

Advertisement

ശബരിമലയിൽ വരുമാനവും തീർത്ഥാടകരുടെ എണ്ണവും കുത്തനെ വർധിതായി കണക്കുകള്‍. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 82 കോടിയാണ് അധിക വരുമാനമായി ലഭിച്ചത്. വാരാന്ത്യമായതിനാൽ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.


തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധനവ് രേഖപ്പെടുത്തിയ 41 ദിവസത്തെ മണ്ഡലകാലമാണ് കഴിഞ്ഞ് പോയത്. 28 , 42, 447 തീർത്ഥാടകരാണ് കഴിഞ്ഞ വർഷം വന്നതെങ്കിൽ ഇത്തവണ അത് 32, 49 , 756 ആയി വർധിച്ചു. 4 , 07, 309 ഭക്തരാണ് കൂടുതലായി എത്തിയത്. ഇത് വരുമാനത്തിലും പ്രതിഫലിച്ചു. 214, 82 , 87 , 898 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ വരുമാനം. ഇത്തവണ 297, 06, 67, 679 കോടിയായി. വരുമാനത്തിൽ 82 23 79 781 കോടിയുടെ വർധനവ്.

അപ്പം – അരവണ ഇനത്തിൽ 22 , 06, 59 540 കോടിയും കാണിക്ക ഇനത്തിൽ 13 കോടിയും അധികമായി ലഭിച്ചു. അതേ സമയം സന്നിധാനത് തീർത്ഥാടക തിരക്ക് ഇന്ന് വർധിച്ചു. പതിനെട്ടാം പടി കയറാനുള്ളവരുടെ നിര മരക്കൂട്ടം വരെ നീണ്ടു. വരുന്ന രണ്ട് ദിവസം കൂടി ഭക്തജന തിരക്ക് തുടരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം തൊണ്ണൂറ്റാറായിരം പേരാണ് ദർശനം നടത്തിയത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here