പെരിയ ഇരട്ട വധക്കേസ്:ഒന്ന് മുതൽ എട്ട് വരെയും 10, 15 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

Advertisement

കൊച്ചി:കേരളത്തെ നടുക്കിയ കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഒന്നു മുതൽ എട്ട് വരെ പ്രതികൾക്കും, 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്.
14, 20, 21 22 പ്രതികൾക്ക് 5 വർഷം തടവ്.
കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികൾക്ക് കൊച്ചി പ്രത്യേക സിബിഐ കോടതി ജഡ്ജി എൻ ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്
ഒന്നാംപ്രതിയും കൊലപാതകത്തിൻ്റെ മുഖ്യ ആസൂത്രകനുമായ സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരനടക്കം 14 പ്രതികളെയാണ് പ്രത്യേക സിബിഐ കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ഒന്നു മുതൽ എട്ട് വരെ പ്രതികളായ എ പിതാംബരൻ, സജി സി ജോർജ്, കെ.എം സുരേഷ്, കെ.അനിൽകുമാർ, (അബു), ഗിജിൻ, ആർ ശ്രീരാഗ്, ( കൂട്ടു) എ അശ്വിൻ (അപ്പു) സുബീഷ് (മണി )
പത്താം പ്രതി ടി.രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ, എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.
14-ാം പ്രതി കെ മണികണ്ഠൻ,20-ാം പ്രതി മുൻ ഉദുമ എംഎൽഎ കെ വി കുഞ്ഞുരാമൻ 21-ാം പ്രതി രാഘവൻ വെളുത്തോളി, 22-ാം പ്രതി കെവി ഭാസ്ക്കരൻ എന്നിവർക്ക് 5 വർഷം തടവാണ് ശിക്ഷയായി വിധിച്ചത്.
പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ,
കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്ത്, പതിനഞ്ച് പ്രതികൾക്കെതിരെ ഗൂഢാലോചന തെളിഞ്ഞതിനാൽ പ്രധാന പ്രതികൾക്കുള്ള ശിക്ഷ അവരും അനുഭവിക്കേണ്ടിവരും.
ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചിരുന്നു.
കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച കുറ്റമാണ് കെ വി കുഞ്ഞിരാമൻ ഉൾപ്പെടുന്ന 14, 20, 21, 22 പ്രതികൾക്കെതിരെ തെളിഞ്ഞത്.
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമല്ലെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
പ്രതികൾ സ്ഥിരം കുറ്റവാളികൾ അല്ലന്നും മാനസാന്തരത്തിന് സാധ്യത ഉണ്ടെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞിരുന്നു.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 14 പ്രതികൾ കുറ്റക്കാരാണന്ന് കൊച്ചി സിബിഐ കോടതി വിധിച്ചത്.
2019 ഫെബ്രുവരി 17 ന് രാത്രി 7.45 നാണ് കൊലപാതകം നടന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here