പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സമൂഹ മാധ്യമം വഴി അശ്ലീല സന്ദേശം അയച്ച ഡോക്ടർ പിടിയിൽ

Advertisement

കോഴിക്കോട് .പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സമൂഹ മാധ്യമം വഴി അശ്ലീല സന്ദേശം അയച്ച ഡോക്ടർ പിടിയിൽ.കണ്ണൂർ സ്വദേശി അലൻ അലക്സ് ആണ് കോഴിക്കോട് ബീച്ചിൽ വച്ച് പിടിയിലായത്. കോഴിക്കോട് വിളിച്ചുവരുത്ത ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

—-

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് കണ്ണൂർ സ്വദേശിയായ ഡോക്ടർ നിരന്തരം അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി. തുടർന്ന് കാക്കൂർ സ്വദേശിയായ പെൺകുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ പറഞ്ഞത് അനുസരിച്ചാണ് ഡോക്ടറോട് പെൺകുട്ടി കോഴിക്കോട് ബീച്ചിലേക്ക് എത്താൻ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെ ഡോക്ടർ സ്വന്തം കാറിൽ ബീച്ചിൽ എത്തി.  അവിടെ കാത്തിരുന്ന പെൺകുട്ടിയെ കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത വെള്ളയിൽ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here