പുക വലിക്കുന്നത് മഹാ അപരാധമാണോ, സജി ചെറിയാൻ

Advertisement

കായംകുളം . എം എൽ എ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിനെ നിസാരവത്കരിച്ച് വിവാദപരാമർശവുമായി മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്ന് എക്സൈസിനെ മന്ത്രി വിമർശിച്ചു. പുക വലിക്കുന്നത് മഹാ അപരാധമാണോ എന്നാണ് യു പ്രതിഭയെ വേദിയിലിരുത്തി മന്ത്രിയുടെ ചോദ്യം.  താനും വല്ലപ്പോഴും പുകവലിക്കുന്ന ആളാണെന്നും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവൻ നായരെന്നുമാണ് മന്ത്രിയുടെ വിചിത്രവാദം.  മാധ്യമപ്രവർത്തകർക്കെതിരായ വ്യക്തി അധിക്ഷേപത്തിനെതിരെ  യൂത്ത് കോൺഗ്രസ് എംഎൽഎ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽൽ പോലീസ് ജലപ്പീരങ്കി പ്രയോഗിച്ചു.


താൻ വലിക്കും ജയിലിൽ കിടന്നപ്പോൾ മുതൽ വലിക്കും എം ടി വാസുദേവൻ നായർ വലിക്കും മന്ത്രിയുടെ പരാമർശമിങ്ങനെ ‘

കായംകുളത്ത് എസ് വാസുദേവൻ പിള്ള  രക്തസാക്ഷി അനുസ്മരണ ഉദ്ഘാടനം ചെയ്യുമ്പോഴാണ് യു പ്രതിഭ എംഎൽഎ വേദിയിൽ ഇരുത്തി  സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ സജി ചെറിയാന്റെ വിവാദ പരാമർശം.. പുകവലിക്കുന്നതിനെ നിസ്സാരവൽക്കരിച്ചും  എക്സൈസിനെ വിമർശിച്ചും  മന്ത്രി രംഗത്ത് എത്തി..

എഫ്ഐആര്‍ റിപ്പോർട്ട് താൻ കണ്ടുവെന്നും  അതിൽ കൂട്ടംകൂടി പുകവലിച്ചതായാണ് പറഞ്ഞത്.  പുകവലിക്കുന്നത് മഹാപരാധമാണോ എന്നും മന്ത്രി

യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേർക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനും ആയിരുന്നു എക്സൈസ്  കേസെടുത്തത്. എന്നാൽ ഇത് മറച്ചു വെച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. അതേസമയം യു പ്രതിഭ എംഎൽഎ മാധ്യമങ്ങൾക്കെതിരെ നടത്തിയ വ്യക്തി അധിക്ഷേപങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്  എംഎൽഎ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ജില്ലാ പ്രസിഡന്റ് എംപി പ്രവീൺ ഉദ്ഘാടനം ചെയ്തു

മാർച്ചിൽ
പോലീസ് ജലപീരങ്കി പ്രയോഗിച്ചു..

Advertisement