ശബരിമല: ശബരിമലയില്‍ വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും ഈ മണ്ഡലകാലത്ത് വന്‍ വര്‍ധനയുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 41 ദിവസം കൊണ്ട് 297 കോടിയലധികം രൂപയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 214 കോടിയലധികം രൂപയായിരുന്നു. ഇത്തവണ 82 കോടിയലധികം രൂപ അധികവരുമാനം ഉണ്ടായെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അരവണ ഇനത്തില്‍ വരുമാനം കഴിഞ്ഞ തവണ 101 കോടിയലധികമായിരുന്നെങ്കില്‍ ഇത്തവണ അത് 124 കോടിയലധികമായി ഉയര്‍ന്നു. കാണിക്ക ഇനത്തില്‍ 66 കോടിയലിധകമായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത്. ഈ വര്‍ഷം അത് 80 കോടിയലധികമാണ്. കാണിക്ക ഇനത്തില്‍ 13 കോടിയലധികമാണ് വര്‍ധനയെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. ഓരോ ദിവസം കഴിയും തോറും ശബരിമലയില്‍ തിരക്ക് കൂടി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.