കോഴിക്കോട്.ഭരണമാറ്റം യുഡിഎഫിന്റെ മാത്രമല്ല, കേരളത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. രണ്ടാം പിണറായി സർക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടന്നും ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ കഴിയണമെന്നും വേണുഗോപാൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കാൻ പാർട്ടിയെ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വാർഡ് പ്രസിഡണ്ടുമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സി വേണുഗോപാൽ. ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ പി സി പ്രസിഡണ്ട് കെ സുധാകരൻ എം പി തുടങ്ങിയവർ പങ്കെടുത്തു.
Home News Breaking News ഭരണമാറ്റം യുഡിഎഫിന്റെ മാത്രമല്ല, കേരളത്തിന്റെ ആവശ്യമായി മാറി ,കെ സി വേണുഗോപാൽ