തിരുവനന്തപുരം. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സി.പി.എമ്മിൻെറ സ്ഥിരം വാദത്തിൻെറ വായടപ്പിക്കുന്നതാണ് പെരിയ ഇരട്ടക്കൊല
കേസിലെ ശിക്ഷാവിധി. മുൻ എം.എൽ.എയും ജില്ലാ സെക്രട്ടേറിയേറ്റംഗവുമായ കെ.വി.കുഞ്ഞിരാമൻ അടക്കം കേസിൽ ശിക്ഷിക്ക
-പ്പെട്ടിരിക്കുന്നവരെല്ലാം സി.പി.എമ്മിൻെറ നേതാക്കളാണ്. ക്രൈംബ്രാഞ്ചിൻെറ പ്രതിപ്പട്ടികയിലില്ലാതിരുന്ന
നേതാക്കളും ശിക്ഷിക്കപ്പെട്ടത് സർക്കാരിനും തിരിച്ചടിയാണ്.
രാഷ്ട്രീയ കൊലപാതകങ്ങളിൽ നേതാക്കളും പ്രവർത്തകരും പ്രതിസ്ഥാനത്ത് വരുമ്പോഴെല്ലാം സി.പി.എമ്മിൻെറ സ്ഥിരം പല്ലവി പാടും. പാർട്ടിക്ക് പങ്കില്ല. ഈ വാദത്തെ തകർത്ത് തരിപ്പണമാക്കുന്നതാണ് സി.ബി.ഐ കോടതിയുടെ വിധി.കോടതി കുറ്റം
കണ്ടെത്തി ശിക്ഷവിധിച്ചവരിൽ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം മുതൽ സാധാരണഅംഗം വരെയുണ്ട്. മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ ആണ് അതിൽ പ്രധാനി.നേതാക്കൾ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ടതോടെ പാർട്ടിക്ക് പങ്കില്ലെന്ന വാദം
തെറ്റാണെന്ന് വ്യക്തമാകുകയാണ് എങ്കിലും വെറുതെ വാദിക്കാമെന്ന് മാത്രം കൊലപാതക കേസിൽ ഒരു മുൻ എം.എൽ.എയും
ജില്ലാ സെക്രട്ടേറിയേറ്റംഗവുമായ നേതാവിന് ശിക്ഷ ലഭിക്കുന്നത് സമീപകാലത്ത് ഇതാദ്യമാണ്.ടി.പി വധക്കേസിൽ കോഴിക്കോട്ടെ നേതാവ് പി.മോഹനൻ പ്രതിയായതാണ് ചരിത്രത്തിലെ മറ്റൊരു സംഭവം. എന്നാൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നില്ല.
കാസർകോട്ടെ സി.പി.ഐ.എമ്മിൻെറ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവായിരുന്നു മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ.കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ആ സാധ്യതയും അടഞ്ഞു