വനനിയമ ഭേദഗതിക്കെതിരെ പി വി അൻവർ എംഎൽഎ നടത്തുന്ന യാത്രയിൽ നിന്ന് കോൺഗ്രസ് മുസ്ലിംലീഗ് നേതാക്കൾ വിട്ടുനിന്നു

Advertisement

വയനാട്. വനനിയമ ഭേദഗതിക്കെതിരെ പി വി അൻവർ എംഎൽഎ നടത്തുന്ന യാത്രയിൽ നിന്ന് വയനാട്ടിലെ കോൺഗ്രസ് മുസ്ലിംലീഗ് നേതാക്കൾ വിട്ടുനിന്നു. തൻറെ അനുവാദമില്ലാതെയാണ് ചിത്രം വച്ച് പോസ്റ്റർ അടിച്ചതെന്ന് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ പറഞ്ഞു. മറ്റാരെങ്കിലും തടഞ്ഞതുകൊണ്ടാകാം അപ്പച്ചൻ പരിപാടിയിൽ നിന്ന് വിട്ടു നിന്നതെന്ന് പി വി അൻവർ പ്രതികരിച്ചു. മാനന്തവാടി മുതൽ വഴിക്കടവ് വരെയാണ് അൻവറിന്റെ ജനകീയ യാത്ര

പി വി അൻവർ കോൺഗ്രസിലേക്ക് ചേക്കേറും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് വനനിയമ ഭേദഗതിക്കെതിരെ പ്രതിഷേധയാത്രയും നടക്കുന്നത്. ഇതിൽ ക്ഷണിക്കപ്പെട്ടത് കോൺഗ്രസ് – മുസ്ലിംലീഗ് നേതാക്കൾ. വയനാട് പനമരത്ത് ജനകീയ യാത്ര ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ. അപ്പച്ചന്റെ ചിത്രം സഹിതം പോസ്റ്ററും പി വി അൻവറിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടു. ഇത് വിവാദമായതോടെ എൻഡി അപ്പച്ചൻ തന്നെ രംഗത്തുവന്നു. അനുവാദമില്ലാതെയാണ് പോസ്റ്റർ അടിച്ചതെന്ന് തുറന്നടിച്ചു.

ആരെങ്കിലും തടഞ്ഞതുകൊണ്ടാകാം എൻഡി അപ്പച്ചൻ വിട്ടുനിൽക്കുന്നതെന്ന് പിവി അൻവറിൻറെ മറുപടി. വയനാട്ടിൽ മുസ്ലിം ലീഗ് നേതാക്കളും യാത്രയുമായി സഹകരിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here