2024 ജനുവരി 04 ശനി
BREAKING NEWS
👉ചോദ്യപേപ്പർ ചോർച്ച ഇന്ന് ഡിഡിഇ ഓഫീസിന് മുന്നിൽ യു ഡി എഫ് സത്യാഗ്രഹ സമരം
👉ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ്, വ്യോമ റെയിൽ ഗതാഗതത്തെ ബാധിക്കുന്നു.
👉സിഡ്‌നി : തിരിച്ചടിച്ച് ടീം ഇന്ത്യ ,ഓസ്ട്രലിയക്ക് 101 റൺസിനിടെ 5 വിക്കറ്റ് നഷ്ടം
👉അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് അരങ്ങുണരും
👉രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 25 വേദികളിലായി 249 ഇനങ്ങളിലായി പതിനയ്യായിരം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.
👉ജനുവരി എട്ടിന് വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
🌴കേരളീയം🌴
🙏ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നും ഈ സംഘടനകളോടു മുസ്ലിം ലീഗിനു വല്ലാത്ത പ്രതിപത്തിയാണെന്നും ഇതു അപകടമാണെന്നു ലീഗ് മനസ്സിലാക്കിയില്ലെങ്കില്‍ വര്‍ഗീയത വിഴുങ്ങിയെന്നുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
🙏പെരിയ ഇരട്ടക്കൊലപാതക കേസ് വിധി അന്തിമമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം ഗൂഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ആദ്യം മുതല്‍ ശ്രമിച്ചതെന്ന് എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു.
🙏പെരിയ ഇരട്ടക്കൊല കേസില്‍ കുറ്റക്കാരായി കോടതി വിധിച്ച പ്രതികളെ നിരപരാധികളായി ചീത്രീകരിക്കുന്ന സിപിഎം നടപടി കേരള മനസാക്ഷിക്കെതിരാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
🙏പെരിയ കൊലക്കേസ് പ്രതികളെ കാണാനായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ എത്തി. ശിക്ഷിക്കപ്പെട്ടവരെ കാണാന്‍ വേണ്ടി വന്നതാണെന്നും ശിക്ഷിക്കപ്പെട്ടത് പാര്‍ട്ടിക്കാര്‍ ആയതുകൊണ്ടാണ് കാണാന്‍ വന്നതെന്നും സി.എന്‍ മോഹനന്‍ പ്രതികരിച്ചു.
🙏യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍.തന്റെ പാര്‍ട്ടിയിലെ ഒരു എംഎല്‍എയെ വേട്ടയാടിയാല്‍ കാഴ്ചക്കാരനാകില്ലെന്നും വലിയ തോതില്‍ കഞ്ചാവ് പിടിച്ചിട്ടില്ലെന്നും യു പ്രതിഭയുടെ മകന്‍ കഞ്ചാവ് വലിച്ചു എന്നതിന് തെളിവില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. .
🙏 കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് ശ്രമിക്കുന്നതെന്നും പുകവലിയെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും, അദ്ദേഹം പറഞ്ഞതിനു മറുപടിയായല്ല ഇതു പറയുന്നതെന്നും മന്ത്രി പറഞ്ഞു.
🙏 കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ഇടക്കാലജാമ്യം. നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാറിനും മറ്റു പ്രതികളായ ഷമീര്‍ അബ്ദുല്‍ റഹീം, ബെന്നി, കൃഷ്ണകുമാര്‍ എന്നിവര്‍ക്കും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
🙏 സി പിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ ഏക കണ്ഠമായി തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ആരോഗ്യപ്രശ്നങ്ങളാല്‍ ഒഴിയാനുള്ള സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിരുന്നു.
🙏 അമിത് ഷായ്ക്ക് ഡോ.ബിആര്‍ അംബേദ്‌കോട് പുച്ഛമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ നയം ജനജീവിതം ദുസ്സഹമാക്കിയെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതക്ക് ന്യുനപക്ഷ വര്‍ഗീയത മരുന്നല്ലെന്നും രണ്ടും പരസ്പരപൂരകമെന്നും എന്നാല്‍ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു.
🙏 എസ്ഡിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ അറസ്റ്റില്‍. രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുല്‍, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയില്‍ .
🙏 മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെടുത്തി വീണ്ടും ഒറ്റയാന്‍ കബാലി. മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ടാണ് മലക്കപ്പാറയ്ക്ക് സമീപം പത്തടിപ്പാലത്തിനരികെ കബാലി ഗതാഗതം തടസപ്പെടുത്തിയത്.
🙏ഗുരുവായൂര്‍ – മധുര എക്സ്പ്രസ്സിന്റെ ബോഗികള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ കൊല്ലം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് വേര്‍പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
🙏 വടക്കഞ്ചേരി ദേശീയ പാതയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കോട്ടയം പെരുമ്പനച്ചി സ്വദേശിനി ഇവിയോണ്‍ (25) ബൈക്ക് യാത്രികനായ കോട്ടയം പാമ്പാടി സ്വദേശി സനല്‍ (25) എന്നിവരാണ് മരിച്ചത്.
🙏 റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി വീട്ടമ്മ മരിച്ചു. തൃശൂര്‍ കേച്ചേരി പട്ടിക്കര സ്വദേശി രായ്മരക്കാര്‍ വീട്ടില്‍ ഷെരീഫിന്റെ ഭാര്യ ഷബിതയാണ് മരിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏 ഒഡിഷയിലെ സംബല്‍പൂര്‍ നഗരത്തിലെ മണപ്പുറം ഗോള്‍ഡ് ലോണ്‍ ഓഫീസില്‍ പട്ടാപ്പകല്‍ വന്‍കവര്‍ച്ച. 30 കിലോ സ്വര്‍ണവും നാല് ലക്ഷം രൂപയും കൊള്ളയടിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്..
🙏 പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ച നരഹത്യാക്കേസില്‍ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം. അമ്പതിനായിരം രൂപയും രണ്ടാള്‍ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്.
🙏 കേരളം മിനി പാകിസ്ഥാന്‍ ആണെന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണയുടെ പ്രസ്താവന ശരിയല്ലെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. നിതീഷ് റാണയുടെ പ്രസ്താവനയെ പൂര്‍ണ്ണമായും തള്ളുകയാണെന്നും രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞു.
🙏 പ്രതിഷേധങ്ങള്‍ക്കും സമരത്തിനും തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് എം കെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഎം. തമിഴ്നാട്ടില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ ആണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ ചോദിച്ചു.
🙏 ആഡംബര കൊട്ടാരം നിര്‍മ്മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി നിര്‍മ്മിക്കാത്തയാളാണ് താനെന്നും എന്നാല്‍ രാജ്യത്തെ പാവങ്ങള്‍ക്കായി നാല് കോടി വീടുകള്‍ നിര്‍മ്മിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പരോക്ഷ വിമര്‍ശനമായാണ് ദില്ലിയിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
🙏 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. 2,700 കോടിരൂപയ്ക്ക് വീട് പണിത, 8,400 കോടി വിലയുടെ വിമാനത്തില്‍ പറക്കുന്ന 10 ലക്ഷത്തിന്റെ കോട്ട് ധരിക്കുന്ന ഒരാളില്‍ നിന്ന് ശീഷ്മഹല്‍ പരാമര്‍ശം വരുന്നത് ശരിയല്ലെന്നും ബിജെപിയുടെ പാര്‍പ്പിട വാഗ്ദാനം പകുതിയിലധികവും നടന്നിട്ടില്ലെന്നും കെജ്രിവാള്‍ ആരോപിച്ചു.
🇦🇴 അന്തർദേശീയം 🇦🇺
‘
🙏ടിബറ്റില്‍ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കത്തില്‍ ആശങ്ക ഉയര്‍ത്തി ഇന്ത്യ. നിര്‍ദ്ദിഷ്ട പദ്ധതി ദശലക്ഷക്കണക്കിന്, ഇന്ത്യക്കാരെ ബാധിക്കുന്ന കടുത്ത വരള്‍ച്ചക്കും ഭീമാകാരമായ വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന ആശങ്കയുണ്ട്.