സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് തുടരുന്നു, ഇന്നലെ ഒരു ലക്ഷത്തിൽ പരം ഭക്തർ ദർശനം നടത്തി

Advertisement

ശബരിമല. സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. ഇന്നലെ ഒരു ലക്ഷത്തിൽ പരം ഭക്തർ ദർശനം നടത്തി. സ്പോട്ട് ബുക്കിംഗ് വഴി 26, 570 പേരും പുല്ലുമേട് വഴി 4,731 തീർത്ഥാടകരും സന്നിധാനത്തെത്തി. തിരക്ക് വർധിക്കുമ്പോഴും സുഗമമായ ദർശനത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാത്രി മല കയറിയവർ മണിക്കൂറുകൾ ക്യൂ നിന്നാണ് ദർശനം നടത്തിയത്. ഇന്നും 70000 പേർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുണ്ട്.
പ്രത്യേക പാസ് നിർത്തിയതോടെ കാനന പാത വഴി എത്തുന്നവരുടെ എണ്ണം കുറഞ്ഞത് മറ്റ് തീർത്ഥാടകർക്ക് സഹായമാകുന്നു. വാരാന്ത്യം ആയതോടെ ഇന്നും നാളെയും തിരക്ക് വർധിക്കാനാണ് സാധ്യത.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here