തിരുവനന്തപുരം . മരാമത്തു വകുപ്പിൽ 31 പേരെ സസ്പെൻറ് ചെയ്‌തു സർക്കാർ ഉത്തരവ്
പൊതുമരാമത്തു വകുപ്പിലെ അനധികൃത പെൻഷൻ വാങ്ങലിനാണ് കൂട്ട സസ്പെൻഷൻ. 31 പേർക്കും സസ്പെൻന്റ് ചെയ്തു ഉത്തരവ്. അനധികൃതമായി ഇവർ പെൻഷൻ പറ്റിയതയി അന്വേഷണത്തിൽ കണ്ടെത്തി
മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് കടുത്ത നടപടി
മരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയർ ആണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.
പൊതുമരാമത്ത് വകുപ്പിലെ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. ഇതിൽ 31 പേരെ സസ്പെൻ്റ് ചെയ്തു സർക്കാർ ഉത്തരവിറക്കി. 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ഒരാൾ സർവീസിൽ നിന്ന് വിരമിച്ചു.അനധികൃതമായി കൈപ്പറ്റിയ പണം 18% പലിശ സഹിതം തിരിച്ചുപിടിക്കാനാണ് തീരുമാനം. വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്നായിരുന്നു ധനവകുപ്പിൻ്റെ കണ്ടെത്തൽ.ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്.