പട്ടാമ്പി.വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി ഷഹന ഷെറിനെ കണ്ടെത്തി. ഗോവ മഡ്‌ഗോണില്‍ നിന്നാണ് കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്നുള്ള അധ്യാപകരുടെ യാത്രാ സംഘമാണ് ഗോവയില്‍ വെച്ച് കുട്ടിയെ കണ്ടതോടെ സംശയത്തെ തുടര്‍ന്ന് ഗോവ മഡ്‌ഗോണ്‍ പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് മഡ്‌ഗോണ്‍ പൊലീസ് പട്ടാമ്പി പോലീസുമായി ബന്ധപ്പെടുകയായിരുന്നു. കുട്ടിയെ കൊണ്ടുവരാനായി പട്ടാമ്പി പോലീസും ബന്ധുക്കളും ഗോവയിലേക്ക് തിരിച്ചു. കുട്ടിയുടെ പിതാവ് കുട്ടിയുമായി ഫോണില്‍ സംസാരിച്ചു. മഡ്‌ഗോണ്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് വെച്ച് കുട്ടിയെ കണ്ടത്.
ഡിസംബര്‍ 30 തിങ്കളാഴ്ച കാലത്ത് പതിവുപോലെ ട്യൂഷന്‍ സെന്ററില്‍ പോയതാണ് ഷഹന ഷെറിന്‍. ട്യൂഷന്‍ കഴിഞ്ഞ് സ്‌കൂളില്‍ എത്തേണ്ടസമയമായിട്ടും കാണാതായതോടെ അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. ഉടനെ പോലീസില്‍ വിവരമറിയിച്ചു.
പരിശോധനയില്‍ ഒമ്പത് മണിയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലേക്ക് കയറുന്നതായി ഷെറിന്റെതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പാര്‍ക്കിങ്ങിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ യൂണിഫോം ധരിച്ചാണ് ഷെറിന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നത് എങ്കിലും സിസിടിവിയില്‍ പര്‍ദ്ദയാണ് വേഷം. കുട്ടിയെ കണ്ടെത്താന്‍ പോലീസ് കൃത്യമായി പരിശോധന നടത്തുണ്ടെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പറഞ്ഞിരുന്നു.