കൊച്ചി. റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം എൺപത്തി ആറാം ദിനത്തിലേക്ക്. വരാപ്പുഴ അതിരൂപതയുടെയും കോട്ടപ്പുറം രൂപതയുടെയും നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് നാലുമണിക്ക് വൈപ്പിന്‍ ബീച്ച് മുതല്‍ മുനമ്പം വരെ 27 കിലോമീറ്റര്‍ ദൂരത്തിൽ മനുഷ്യചങ്ങല തീര്‍ക്കും.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ മനുഷ്യചങ്ങലയില്‍ പങ്കാളികളാകും. വൈപ്പിന്‍കരയിലെ എല്ലാ ഇടവക സമൂഹങ്ങളില്‍ നിന്നുമുള്ള 25,000 ജനങ്ങള്‍ മനുഷ്യചങ്ങലയില്‍ അണിനിരക്കും
Home News Breaking News മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം എൺപത്തി ആറാം ദിനത്തിലേക്ക്,ഇന്ന് മനുഷ്യചങ്ങല