വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്ന് തൃക്കാക്കര നഗരസഭ

Advertisement

തൃക്കാക്കര.പ്രദേശത്തെ വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്ന് തൃക്കാക്കര നഗരസഭ. മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നേരത്തെ തൃക്കാക്കര നഗരസഭ കൗൺസിൽ ഐക്യ തീരുമാനമെടുത്തിന് പിന്നാലെയാണ് നടപടി
കാക്കനാട് ജംഗ്ഷൻ. ഒലിമുകൾ പള്ളിക്ക് സമീപം. ചിറ്റേത്തുകര. ചെമ്പുമുക്ക് വാഴക്കാല എൻജിഒ ക്വാർട്ടേഴ്സ് തുടങ്ങിയ പ്രദേശങ്ങളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത് .
എൻ യു എൽ എം ലൈസൻസില്ലാത്ത മുഴുവൻ കച്ചവട സ്ഥാപനങ്ങളും പൊളിച്ചു നീക്കുമെന്ന് തൃക്കാക്കര നഗരസഭാ സെക്രട്ടറി സന്തോഷ് അറിയിച്ചു