മാനസിക വിഭ്രാന്തിയുള്ള യുവാവ് വീടിന് തീ വെച്ചു

Advertisement

തിരുവനന്തപുരം ചെമ്പഴന്തിയില്‍ മാനസിക വിഭ്രാന്തിയുള്ള മകന്‍ വീടിന് തീ വെച്ചു. വീട് പൂര്‍ണമായും കത്തി നശിച്ചു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി എട്ടരയോടു കൂടിയായിരുന്നു സംഭവം.
കഴക്കൂട്ടത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. ഇരുവരും വീടിനകത്തുള്ളപ്പോഴാണ് മകൻ വീടിന് തീ വെച്ചത്. തീ ആളിപ്പടര്‍ന്നതോടെ അമ്മ മകനെയും കൂട്ടി വീടിന് പുറത്തേക്ക് ഇറങ്ങി. വീട് കത്തി നശിച്ചതോടെ കുടുംബം പെരുവഴിയിലായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here