വാർത്താനോട്ടം
2024 ജനുവരി 06 ഞായർ
BREAKING NEWS
👉63-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം തലസ്ഥാനത്ത് പുരോഗമിക്കുന്നു.
👉സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയ 6 വിക്കറ്റ് ജയത്തോടെ 3 – 1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കി.
👉നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവിൻ്റെ കുടുംബത്തിന് സഹായം ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ
👉പൈലറ്റ് ഇല്ലാത്തതിനാൽ നെടുംബാശ്ശേരിയിൽ നിന്ന് ക്വലാലംബൂരിലേക്കുള്ള വിമാനം മുടങ്ങി
🌴 കേരളീയം 🌴
🙏സ്‌കൂള്‍ കായിക മേളയില്‍നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും പ്രതിഷേധിച്ചു എന്നതിന്റെ പേരിലാണ് അടുത്ത വര്‍ഷത്തെ കായിക മേളയില്‍ നിന്ന് വിലക്കിയത്.
🙏കലാ – കായിക മേളകളില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇടത് വിദ്യാര്‍ഥി സംഘടനയായ എ ഐ എസ് എഫ്. സര്‍ക്കാരിന്റെ ഈ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു.
🙏ക്ഷേമ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ പൊതുമരാമത്ത് വകുപ്പിലെ 31 പേരെ സസ്പെന്‍ഡ് ചെയ്തു. അനധികൃതമായി കൈപ്പറ്റിയ പണം ഇവരില്‍ നിന്ന് 18% പലിശ സഹിതം തിരിച്ചുപിടിക്കും.
🙏ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുമ്പോഴെല്ലാം പാണക്കാട് തങ്ങള്‍മാരും പികെ കുഞ്ഞാലികുട്ടിയും സമാധാന സന്ദേശവുമായി എത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
🙏സനാതന ധര്‍മം അശ്ളീലമാണെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ബാലിശമായ ജല്‍പനമാണെന്നും കോടിക്കണക്കിന് വരുന്ന ഭാരതീയരെ അപമാനിച്ച നടപടിയില്‍ കേസെടുക്കണെമന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷ്യന്‍ കെ. സുരേന്ദ്രന്‍.
🙏 ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് മൃദംഗ വിഷന്‍ അവതരിപ്പിച്ച നൃത്ത പരിപാടിയുടെ സംഘാടനത്തെ ചൊല്ലി കൊച്ചി മേയറും ജിസിഡിഎ ചെയര്‍മാനും തമ്മില്‍ തര്‍ക്കമെന്ന് റിപ്പോര്‍ട്ടുകള്‍. മൃദംഗ വിഷന്‍ തട്ടിപ്പുകാരാണെന്ന് താന്‍ കരുതുന്നില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ സംഘാടനത്തില്‍ ഗുരുതര പിഴവെന്ന് ആവര്‍ത്തിക്കുകയാണ് മേയര്‍.
🙏 മലയാള സിനിമയുടെ താരസംഘടനയ്ക്ക് ‘അമ്മ’ എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും അതങ്ങനെ തന്നെ വേണമെന്നും എ. എം. എം. എ’ എന്ന തരത്തില്‍ വേണ്ടെന്നും നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. കൊച്ചിയില്‍ വച്ചുനടന്ന ‘അമ്മ’ കുടുംബ സംഗമം വേദിയില്‍ ആയിരുന്നു സുരേഷ് ഗോപി.
🙏 കൊല്ലം അഞ്ചലില്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനിയേയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ 19 വര്‍ഷത്തിനുശേഷം പ്രതികള്‍ പിടിയില്‍.
🙏 പാലക്കാട് വല്ലപ്പുഴയില്‍ ആറ് ദിവസം മുമ്പ് കാണാതായ 15 കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. മഡ്‌ഗോണ്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്ന് വിനോദയാത്ര പോയ അധ്യാപക സംഘത്തിന്റെ ഡ്രൈവറാണ് പെണ്‍കുട്ടിയെ കുറിച്ച് ഗോവ പൊലീസിന് വിവരം നല്‍കിയത്.
🇳🇪 ദേശീയം 🇳🇪
🙏അതിശൈത്യം ഉത്തരേന്ത്യയിലെ ജനജീവിതത്തെ ദുസ്സഹമാക്കുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യോമ – റെയില്‍ ഗതാഗതത്തെ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മൂടല്‍ മഞ്ഞ് ബാധിച്ചു. ദില്ലി, രാജസ്ഥാന്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കാഴ്ചപരിധി പൂജ്യമായി ചുരുങ്ങി.
🙏കര്‍ഷക സമരം വീണ്ടും ശക്തമാകുന്നു.കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷകസമരം കൂടുതല്‍ വ്യാപിപ്പിക്കാനും ശക്തമാക്കാനും കര്‍ഷക സംഘടനകളുടെ തീരുമാനം. പത്താം തീയതി രാജ്യവ്യാപകമായി മോദി സര്‍ക്കാറിന്റെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രാഷട്രീയേതര വിഭാഗം അറിയിച്ചു
🙏 ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആര്‍ എഞ്ചിനിയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ഏഴ് പേര്‍ കസ്റ്റഡിയില്‍. ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്.
🙏 മഹാരാഷ്ട്രയില്‍ ബിജെപിയോട് അടുക്കാന്‍ ഉദ്ധവ് താക്കറെ ശ്രമിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെ പ്രശംസിച്ചു കൊണ്ട് ശിവസേന ഉദ്ദവ് വിഭാഗത്തിന്റെ മുഖപത്രമായ സാമ്നയില്‍ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
🙏ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പിലെ മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തു വിട്ട് ബിജെപി. അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാന്‍ ബി ജെ പിയില്‍ നിന്നും പര്‍വേഷ് വര്‍മയെയും ദില്ലി മുഖ്യമന്ത്രിയായ അതിഷിക്കെതിരെ മത്സരിക്കാന്‍ ബിജെപി മുതിര്‍ന്ന നേതാവ് രമേഷ് ബിധുരിയെയും ആണ് നിയോഗിച്ചിട്ടുള്ളത്.
🇦🇴 അന്തർദേശീയം 🇦🇽
🙏 അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യ – അമേരിക്ക നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സള്ളിവന്റെ സന്ദര്‍ശനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
🙏 ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ അവതരിപ്പിച്ച് ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ പിന്നിട്ട പുതിയ ട്രെയിന്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ അതിവേഗ ട്രെയിനായി മാറിയെന്ന് ചൈന സ്റ്റേറ്റ് റെയില്‍വേ ഗ്രൂപ്പ് കോ അവകാശപ്പെടുന്നു.
🏑കായികം🏏
🙏ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ അഞ്ചാം ടെസ്റ്റിലെ രണ്ടാം ദിനം 15 വിക്കറ്റുകള്‍ വീണതിന് പിന്നാലെ സിഡ്‌നിയിലെ പച്ചപ്പ് നിറഞ്ഞ പിച്ചിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍.
🙏 ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം. ഈ പുരസ്‌കാരം ലഭിക്കുന്ന 19 വ്യക്തികളുടെ പേരുകള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു.