പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 87 വർഷം കഠിനതടവ്. 4.60 ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി കൂളിയോടൻ ഉനൈസിനെ (29) യാണ് മഞ്ചേരി സ്‌പെഷൽ പോക്‌സോ കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2020 മേയ് മാസം മുതലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.
പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി പ്രതി കുട്ടിയെ പലതവണ ലൈംഗികപീഡനത്തിനിരയാക്കി. പുറത്തുപറഞ്ഞാൽ നഗ്‌നഫോട്ടോകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്.