കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ ഡി എഫ് ഒ ഓഫീസ് അടിച്ച് തകർത്ത് പിവി അൻവറിന്റെ ഡിഎംകെ

Advertisement

മലപ്പുറം.കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ ഡി എഫ് ഒ ഓഫീസ് അടിച്ച് തകർത്ത് പിവി അൻവറിന്റെ ഡിഎംകെ പ്രവർത്തകർ. നിലമ്പൂർ നോർത്ത് ഡി എഫ് ഒ ഓഫീസിൻ്റെ പൂട്ട് തകർത്ത് പ്രവർത്തകർ അകത്ത് കയറി. മരിച്ച ചോല നായ്ക്കർ വിഭാഗത്തിൽപ്പെട്ട മണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു. ആവശ്യമായ എല്ലാ സഹായവും കുടുംബത്തിന് നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിൽ വലിയ പ്രതിഷേധത്തിനാണ് നിലമ്പൂർ സാക്ഷ്യം വഹിച്ചത്. മരണത്തിന് ഉത്തരവാദി വനം വകുപ്പാണെന്ന് ആരോപിച്ച് പി വി അൻവറിന്റെ നേതൃത്വത്തിൽ ഡിഎംകെ പ്രവർത്തകർ ഡി എഫ് ഒ ഓഫീസ് ഉപരോധിച്ചു. പിന്നീട് അക്രമാസക്തമായി. പൂട്ട്പൊളിച്ച് അകത്തു കയറിയ പ്രവർത്തകർ മേശയും കസേരയും ഉൾപ്പെടെ തല്ലിത്തകർത്തു

മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിയുടെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്ന് പി വി . അൻവർ ആവശ്യപ്പെട്ടുവിഷയത്തിൽ പ്രിയങ്ക ഗാന്ധി എംപിയും ഇടപെട്ടു. നിലമ്പൂർ സൗത്ത് ഡി എഫ് ഒയെ ഫോണിൽ വിളിച്ച പ്രിയങ്ക ഗാന്ധി കുടുംബത്തിന് വേണ്ട സഹായം നൽകണമെന്ന് അറിയിച്ചു. ഇന്നലെ വൈകിട്ട് 6 45 ന് കണ്ണിക്കൈയിൽ നിന്ന് ഉൾവനത്തിലെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് മണിയെ കാട്ടാന ആക്രമിച്ചത്.അടിയന്തര ധനസഹായമായ 10 ലക്ഷം രൂപയുടെ ആദ്യഗഡു ഉടൻ കൈമാറും.

ചോല നായിക്കർ വിഭാഗത്തിന്റെ ആചാരപ്രകാരം ആന അക്രമിച്ച സ്ഥലത്തിൻ്റെ പരിസരത്ത് തന്നെയാണ് മൃതദേഹം സംസ്കരിക്കുക

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here