കൊച്ചി.കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. വെന്റിലേറ്ററിൽ നിന്ന് മാറ്റിയ എംഎൽഎ സാധാരണ നിലയിൽ സംസാരിച്ചു തുടങ്ങി . മക്കളുമായി ഡോക്ടർമാരുമായി സംസാരിച്ചു. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ടുണ്ടെങ്കിലും ശാസകോശം സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നത് ആരോഗ്യനിലയെ സംബന്ധിച്ചുള്ള വിശദമായ മെഡിക്കൽ ബുള്ളറ്റിൽ ഉടൻ പുറത്തു വരും .ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 18 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽ നിന്ന് വീണാണ് എം.എൽ.എ.യ്ക്ക് പരിക്കേൽക്കുന്നത്.
അതിനിടെ കലൂരിലെ വിവാദ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് ജിസിഡിഎ എൻജിനീയർമാരെ പോലീസ് ചോദ്യം ചെയ്യും. പരിപാടിയിൽ വീഴ്ചയില്ലെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്യുക. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉഷ, എൻജിനീയർ അനിൽ എന്നിവരെയും ചോദ്യം ചെയ്യാനാണ് തീരുമാനം.അതിനിടയിൽ കൊച്ചി കോർപ്പറേഷനെതിരെ അതിരൂക്ഷ മഷ്ണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് രംഗത്ത്
കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ സമഗ്രമായ അന്വേഷണത്തിലേക്കാണ് പോലീസ് കടന്നിരിക്കുന്നത്. പരിപാടിയിൽ വീഴ്ച ഇല്ല എന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് തീരുമാനം. ജിസിഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് മാരായ ഉഷ , അനിൽ എന്നിവരെയാണ് ചോദ്യം ചെയ്യുക. സ്റ്റേഡിയത്തിൽ പരിപാടി യാതൊരുവിധമായ വീഴ്ച ഇല്ല എന്ന് ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് നൽകിയതിന്റെ പേരിൽ ജിസിഡിയെ കഴിഞ്ഞ ദിവസം ഉഷയെ സസ്പെൻഡ് ചെയ്തത്. പരിപാടിയുടെ പേരിൽ ഇവർ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കും. നോട്ടീസ് നൽകിയ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുക എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നൃത്ത പരിപാടിക്ക് ഇടയിൽ ഉണ്ടായ അപകടത്തിൽ കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് രംഗത്തെത്തി .
നഗരത്തിലെ പ്രധാന പ്രശ്നങ്ങൾക്ക് എല്ലാം കാരണം ജിസിഡിഎയും കോർപ്പറേഷനും തമ്മിൽ ആശയവിനിമയം ഇല്ല , പി പി ആർ ലൈസൻസ് പരിശോധിക്കാതെയാണ് പരിപാടി നടത്താൻ അനുമതി നൽകിയത് തുടങ്ങി രൂക്ഷമായ പ്രതികരണമാണ് നടന്നത്. മേയർക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി . ജിസിഡിഎ ഇതുമായി ബന്ധപ്പെട്ട് നേരത്തെ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം അല്ല എന്ന് കോൺഗ്രസ്സും വ്യക്തമാക്കി.