കോട്ടയം.സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസൽ തുടരും. പാമ്പാടിയിൽ നടന്ന ജില്ലാ സമ്മേളനമാണ് റസലിനെ വീണ്ടും തെരഞ്ഞെടുത്ത് . 38 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മുൻ എംപിയും എം എൽ എയുമായ സുരേഷ് കുറുപ്പും സംസ്ഥാന കമ്മിറ്റിയംഗം അനിൽ കുമാറും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവായപ്പോൾ 6 പുതുമുഖങ്ങളെ ഉൾപ്പെടുത്തി .
ഇത് രണ്ടാം തവണയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് റസൽ എത്തുന്നത് .
വി എൻ വാസവൻ നിയമസഭാംഗമായ സാചര്യത്തിലാണ് റസലിന് ജില്ല സെക്രട്ടറിയുടെ താല്കാലിക ചുമതല ലഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ സമ്മേളത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ പാമ്പാടിയിൽ നടന്ന സമ്മേളനത്തിലും ഐക്യകണ്ഠനെയാണ് റസലിനെ തെരഞ്ഞെടുത്തത്
മുൻ എംപിയും എംഎൽഎയും ആയ സുരേഷ് കുറുപ്പ് സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവായി.ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തിന് മുൻപ് തന്നെ സുരേഷ് കുറുപ്പ് കത്ത് നൽകിയിരുന്നു .
സംസ്ഥാന കമ്മിറ്റിയിൽ ഉള്ള അനിൽകുമാറും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായിട്ടുണ്ട് . കൂടാതെ സി.ജെ. ജോസഫ്,
എം.പി ജയപ്രകാശ്, കെ അരുണൻ ,
ബി. അനന്ദക്കുട്ടൻ എന്നിവരെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി.
ഇവർക്ക് പകരമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ , ജനാധിപത്യ മകളാ അസോസിയേഷൻ സെക്രട്ടറി ഷീജാ അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ രഞ്ജിത്ത് , കോട്ടയം AC സെക്രട്ടറി ശശികുമാർ, കടുത്തുരുത്തി AC സെക്രട്ടറി ജയകൃഷ്ണൻ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് എന്നിവരെയും ഉൾപ്പെടുത്തി.