സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുന്നു,നിലക്കലില്‍ ഭക്തന്‍ മരിച്ചു

Advertisement

ശബരിമല. സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുന്നു. ഇന്ന് ഉച്ചവരെ നാൽപതിനായിരത്തിലധികം പേർ ദർശനം നടത്തി. എഴുപതിനായിരം പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ 89,106 പേരാണ് ദർശനം നടത്തിയത്. സ്പോട്ട് ബുക്കിംഗ് വഴി 22,516 പേരും പുല്ലുമേട് പാതയിൽ 4380 പേരും ദർശനത്തിനെത്തി. അവധി ദിനമായതിനാൽ ഇന്നും കൂടുതൽ ഭക്തർ എത്തുന്നുണ്ട്. ഇന്നലെ പമ്പയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് ഒഴിവാക്കി. അതേസമയം തമിഴ്നാട് നിന്നെത്തിയ തീർത്ഥാടകൻ ആർ ആദവൻ, നിലക്കൽ ശിവക്ഷേത്രം നടപന്തലിൽ കുഴഞ്ഞു വീണ് മരിച്ചു. രാവിലെ ഏഴ് മണിയോടെ കുഴഞ്ഞു വീണ ആദവനെ നിലക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here