പമ്പ. ശബരിമല തീർത്ഥാടകരായ 4 പേർ ഇന്ന് മരിച്ചു. തമിഴ്നാട് സ്വദേശിയായ ആർ ആദവനാണ് നിലക്കൽ ക്ഷേത്ര നടപന്തലിൽ കുഴഞ്ഞു വീണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ കുഴഞ്ഞു വീണ ആദവനെ നിലക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ചീപുരം സ്വദേശിയായ രമേഷ് പമ്പയിൽ മുങ്ങി മരിച്ചു. വൈകിട്ട് ഒരാൾ കൂടി കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് തമിഴ്നാട് വെള്ളൂർ സ്വദേശി ശേഖർ വമുനി (65). മരണം ദർശനത്തിനായി വരി നിൽക്കുന്നതിനിടെയാണ്. തുലാപ്പള്ളിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന തീര്‍ഥാടകന്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വൈകിട്ട് അഞ്ചിനായിരുന്നു അപകടം.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.