2024 ജനുവരി 05 ഞായർ 8.15 PM
👉നിലമ്പൂർ ഡി എഫ് ഒ ഓഫീസ് തകർത്ത സംഭവത്തിൽ പി വി അൻവർ എം എൽ എ യെ ഒന്നാം പ്രതിയാക്കി 11 പേർക്കെതിരെ കേസ്സെടുത്തു.പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചെന്ന് എഫ് ഐ ആർ.
👉തൃശൂർ ആളൂരിൽ അമ്മയേയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി.സുജി ( 32 ) മകൾ നക്ഷത്ര ( 5 ) എന്നിവരാണ് മരിച്ചത്.
👉ശബരിമലയിൽ തമിഴ്നാട് വെള്ളൂർ സ്വദേശിയായ തീർത്ഥാടകൻ ശേഖർ വെമുനി (65) കുഴഞ്ഞ് വീണ് മരിച്ചു.
👉ഫേസ്ബുക്കിൽ തൻ്റെ പോസ്റ്റിൽ മോശം കമൻ്റിട്ടവർക്കെ തിരെ പരാതി നൽകി ഹണി റോസ്, എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.
👉63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തലസ്ഥാനത്ത് പുരോഗമിക്കുന്നു.