മലപ്പുറം:നിലമ്പൂർ ഡി എഫ് ഒ ഓഫീസ് തകർത്ത സംഭവത്തിൽ പി വി അൻവർ എം എൽ എ യെ അറസ്റ്റ് ചെതു. വൻ പോലീസ് സന്നാഹത്തോടെ എം എൽ എ യുടെ വീട് വളഞ്ഞ് ആണ് അറസ്റ്റ് ചെയ്തത്. രാത്രി 9.40തോടെയായിരുന്നു അറസ്റ്റ്.അൻവറിനെ അറസ്റ്റ് ചെയ്യുമ്പോൾ പ്രവർത്തകർ പിണറായിക്കും പോലീസിനുമെതിരെ മുദ്രാവാക്യം മുഴക്കി.
അറസ്റ്റ് പോലീസ് സ്വീകരിക്കുന്ന സ്വാഭാവികവും നിയമാനുസൃതവുമായ നടപടി മാത്രമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
നിലമ്പൂർ ഡി എഫ് ഓ ഓഫീസ് ഇന്ന് രാവിലെ 11 മണിയോടെ തകർത്ത കേസിൽ പി വി അൻവറിനെ ഒന്നാം പ്രതിയാക്കി കേസ്സെടുത്തിരുന്നു. സംഭവത്തിൽ 11 പേർ പ്രതികൾ. പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചെന്ന് എഫ് ഐ ആർ.
ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കുക എന്ന് അൻവറിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്.
എം എൽ എ യെ അറസ്റ്റ് ചെയ്യാൻ നിയമസഭാ സ്പീക്കർ അനുമതി നൽകിയിരുന്നു.
ഒതായിയിലെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. പിണറായി വിജയനും,എം ആർ
അജിത് കുമാറും, പി ശശിയും ഗൂഢാലോചന നടത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പി വി അൻവർ.അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെന്നും ഇറങ്ങിയത് പോരാടാൻ ഉറച്ചെന്നും അൻവർ.