അറസ്റ്റിലായ പി വി അൻവർ എം എൽ എ യെ റിമാൻഡ് ചെയ്തു, പുറത്തിറങ്ങിയാൽ കാണിച്ച് തരാമെന്ന് വെല്ലുവിളി

Advertisement

മലപ്പുറം: നിലമ്പൂർ നോർത്ത്  ഡി എഫ് ഒ ഓഫീസ് അടിച്ച് തകർത്ത കേസിൽ അറസ്റ്റിലായ നിലമ്പൂർ എംഎൽഎ പി വി അൻവറിനെ റിമാൻഡ് ചെയ്തു.
അറസ്റ്റിന് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തീകരിച്ച് 11.20 ഓടെ മജിസ്ട്രേറ്റിൻ്റെ വീട്ടിലേക്കു് കൊണ്ട് പോയി. നിലമ്പൂർ മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കിയ പി വി അൻവറിനെ റിമാൻഡ് ചെയ്ത് രാത്രി 11.4 2 ഓടെ
തവനൂർ സബ്ജയിലിലേക്ക് കൊണ്ട് പോയി. നാളെ ജാമ്യാപേക്ഷ നൽകും.
പുറത്ത് ഇറങ്ങിയാൽ കാണിച്ച് തരാമെന്ന് പി വി അൻവർ വെല്ലുവിളിച്ചു.

ഇന്ന് രാവിലെ 11 മണിയോടെ നിലമ്പൂർ നോർത്ത്  ഡി എഫ് ഓ ഓഫീസ് അടിച്ചു തകർത്ത കേസിൽ പി വി അൻവറിനെ ഒന്നാം പ്രതിയാക്കി കേസ്സെടുത്തിരുന്നു. വൈകിട്ട് 7.45തോടെ ഒതായിയിലെ വീട്ടിൽ അസ്റ്റിനായി വൻ സന്നാഹത്തോടെപോലീസ് സംഘം എത്തി.
നിയമപ്രകാരം ചട്ടങ്ങൾ പാലിച്ചാണ് പോലീസ് നടപടി സ്വീകരിച്ചത്.പൊതുമുതൽ നശിപ്പിക്കൽ, ഗൂഢാലോചന, ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യൽ, കൃത നിർവ്വഹണം തടസ്സപ്പെടുത്തൽ കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
9.40 ഓടെ അറസ്റ്റ് രേഖപ്പെടുത്തി അൻവറിനെ വീടിന് പുറത്തേക്ക് എത്തിച്ചതോടെ പാർട്ടി പ്രവർത്തകർ പോലീസിനെതിരെയും മുഖ്യമന്ത്രിക്ക് എതിരേയും മുദ്രാവാക്യം മുഴക്കി.  വീട്ടിൽ നിന്ന്  ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തീകരിച്ച ശേഷം
മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു.

മണി എന്ന ആദിവാസി യുവാവ് കാട്ടാന ആക്രമണത്തിൽ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്ന് നിലമ്പൂർ ഡി എഫ് ഒ ഓഫീസിലേക്ക് എം എൽ എ യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്.ഇതിനിടെ ചില പ്രവർത്തകർ അക്രമാസക്തരായി ഓഫീസിൻ്റെ ഗേറ്റ് തകർത്ത് അകത്ത് കയറി ഉപകരണങ്ങൾ അടിച്ച് തകർത്തു.കേസ്സിൽ രാവിലെ അറസ്റ്റ് ചെയ്ത 4 പേരെ റിമാൻഡ് ചെയ്തു. 11 പ്രതികളുള്ള കേസിൽ പി വി അൻവർ എം എൽ എ  ഒന്നാം പ്രതിയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here