ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർറ്റിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ്  3 പേർ മരിച്ചു

Advertisement

ഇടുക്കി : പെരുവന്താനം പുല്ലുപാറയിയിൽ കെഎസ്ആർറ്റിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മാവേലിക്കര സ്വദേശികളായ 3 പേർ മരിച്ചു. രണ്ട് പുരുഷൻന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മാവേലിക്കര ഡിപ്പോയിൽ നിന്ന് 34 യാത്രാക്കാരുമായി തഞ്ചാവൂരിൽ ടൂറിസം യാത്ര കഴിഞ്ഞ് മടങ്ങി വന്ന ബസ്സ് ആണ് ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് ബാരിക്കേഡ് തകർത്ത് 3 തവണ മലക്കം മറിഞ്ഞ് 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് തട്ടി നിൽക്കുകയായിരുന്നു.

സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ജോയിന്‍റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവിന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.