ഇത് ഭീകരന് എതിരായ ഭരണകൂട നടപടി, സിപിഎം നേതാവ്

Advertisement

തിരുവനന്തപുരം. പി വി അൻവറിന്റെ അറസ്റ്റ് ഭീകരന് എതിരായ ഭരണം കൂട നടപടി എന്ന് സിപിഐഎം നേതാവ് എ പ്രദീപ്‌ കുമാർ. FB പോസ്റ്റിൽ ആണ് മുൻ എം എൽ എ കൂടി യായ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗത്തിന്റെ പ്രതികരണം. പി വി അൻവർ എം എൽ എ യുടെ അറസ്റ്റ്..

ഭരണകൂട ഭീകരതയല്ല. “ഭീകരനെതിരായ”ഭരണകൂട നടപടി മാത്രം…സർവ്വ ചാനലുകളും സ്വയം ഉടുതുണി ഉരിഞ്ഞു ഉറഞ്ഞു തുള്ളിയാലൊന്നും അത്‌ നിയമത്തിനു മുൻപിൽ ഭരണകൂട ഭീകരതയാവില്ല….

സാധാരണ മനുഷ്യന്റെ മനോനില മാറുമ്പോഴാണ് ഒരാൾ ഭീകരനാകുന്നത്.ഭീകരന്റെ പദ്ധതികൾ ദയനീയമായി പൊളിയുമ്പോൾ അയാൾ പരിഷകൃത സമൂഹം സംസ്കാര ശൂന്യമായി കാണുന്ന മനോ വൈകൃതങ്ങൾ പ്രകടിപ്പിക്കുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അൻവറിൽ കണ്ടത് അതാണ്‌. ഇതിനു മുൻപും നിരവധി ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും
പല കേസ്സുകളിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവരിൽ പലരും അതാതു കാലത്തെ സർക്കറിനെയോ മുഖ്യ മന്ത്രിയെയോ ഒക്കെ വിമർശച്ചിട്ടുമുണ്ടാകാം .എന്നാൽ അവരാരും അന്നത്തെ മുഖ്യ മന്ത്രിമാരുടെ അച്ഛനെയും, അച്ഛന്റെ അച്ഛനെയും ഒന്നും വിളിച്ച് ആക്ഷേപിച്ചിട്ടില്ല.

കാരണം അവർ സ്ഥിര ബുദ്ധിയുള്ള രാഷ്ട്രീയക്കാരായിരുന്നു. അത് കൊണ്ട് രാഷ്ട്രീയ വിമർശനമാണ് അവർ നടത്തിയിരുന്നത്.ഇവിടെ അൻവർ വ്യത്യസ്തനാകുകയാണ്. “ഞാനൊരു തീപന്തമാകും” എന്നാണ് കുറച്ചു നാൾ മുൻപ് അദ്ദേഹം പറഞ്ഞത്.എന്നിട്ടിപ്പോൾ നനഞ്ഞു നാറിയ പഴന്തുണി കെട്ട് പോലെ പോലീസ് ജീപ്പിന്റെ മൂലയിൽ കൂനികോടിയിരുന്നു പോകുന്ന ആ പോക്കുണ്ടല്ലോ…… അതൊരു പോക്കാണ്..പഴന്തുണി കൊണ്ടാണല്ലോ പന്തം കെട്ടുക. ഇപ്പോഴുള്ള മനോനില പ്രകാരം
കുറച്ചു കഴിഞ്ഞാൽ പോലീസ് ജീപ്പ് കത്തുന്നതായി സ്വയം തോന്നാം…

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ മാലിന്യമായ വ്യക്തിയെ സ്വീകരിക്കാൻ ഇവിടെ ബിജെപി ഉണ്ടായി..ഏറ്റവും വലിയ ഭീകര രാഷ്ട്രീയ മലിന്യമായ സംഘടന ജമാ അത്തെ ഇസ്ലാമിയെ സ്വീകരിക്കാൻ യുഡിഎഫ് ഉണ്ടായി…

അവർക്കു പോലും വേണ്ടാത്ത രാഷ്ട്രീയ അസ്ലീലമായി മാറി നമ്മുടെ “തീപന്തം”. (“ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് ” എന്ന ചൊല്ല് പോലെ ചെന്നിത്തലയും, വി ടി ബലറാമും,പി കെ ഫിറോസും നൽകിയ പിന്തുണ കാണാതല്ല )രാഷ്ട്രീയ മാലിന്യം + മനോ നിലയിലെ വ്യതിയാനം = രാഷ്ട്രീയ അശ്ലീലം.

അപ്പോൾ അറസ്റ്റ് മാത്രം മതിയാകില്ല..മനോനില നേരെ യാക്കാനുള്ള വിദഗ്ധ ചികിത്സ കൂടി വേണം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here