എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണം,സിബിഐവരുമോ, ഇന്നറിയാം

Advertisement

കൊച്ചി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ ജസ്റ്റlസ് കൗസർ എടപ്പഗത്തിന്റെ ബഞ്ചാണ് രാവിലെ 10.15 ന് വിധി പറയുക. പോസ്റ്റ് മോര്‍ട്ടം ശരിയായ രീതിയിലല്ല നടത്തിയതെന്നായിരുന്നു ഹൈക്കോടതിയില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വാദം. എന്നാൽ കുടുംബം ഉന്നയിച്ച
കൊലപാതക സംശയമടക്കം അന്വേഷണ പരിധിയിലുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു. അതേ സമയം അപൂര്‍വ്വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂവെന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതിയുടെ വാക്കാലുള്ളനിരീക്ഷണം.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെയും ഇൻക്വസ്റ്റ് റിപ്പോർട്ടിലെയും വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കുടുംബം വാദങ്ങൾ നിരത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here