വാർത്താനോട്ടം

Advertisement

2024 ജനുവരി 06 തിങ്കൾ

BREKING NEWS

👉ഇടുക്കി പെരുവന്താനം പുല്ലുപാറയിയിൽ കെഎസ്ആർറ്റിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മാവേലിക്കര സ്വദേശികളായ 3 പേർ മരിച്ചു.

👉രണ്ട് പുരുഷൻന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മാവേലിക്കര ഡിപ്പോയിൽ നിന്ന് 34 യാത്രാക്കാരുമായി തഞ്ചാവൂരിൽ ടൂറിസം യാത്ര കഴിഞ്ഞ് മടങ്ങി വന്ന ബസ്സ് ആണ് ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞത്.

👉 ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

👉ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് ബാരിക്കേഡ് തകർത്ത് 3 തവണ മലക്കം മറിഞ്ഞ് 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിൽ തട്ടി നിൽക്കുകയായിരുന്നു.

👉പരിക്കേറ്റ മൂന്ന് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

👉നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

👉ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്.

👉 പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി. അന്‍വര്‍ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. പി.വി. അന്‍വര്‍ എം.എല്‍.എ ഒന്നാംപ്രതിയാണ്.

👉എം എൽ എ ഇന്ന് ജാമ്യാപേക്ഷ നൽകും

🌴 കേരളീയം 🌴

🙏മലപ്പുറം കരുളായിയില്‍ ശനിയാഴ്ച രാത്രിയുണ്ടായ കാട്ടാന ആക്രമണത്തില്‍ മരിച്ച ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്. മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പില്‍ താത്ക്കാലിക ജോലി നല്‍കുമെന്നും, ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സ വനംവകുപ്പ് ഏറ്റെടുക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.

🙏സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സര്‍വീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ എട്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നത്.

🙏 പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒന്‍പതു പേരെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയില്‍ മാറ്റിയത്.

🙏കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. കോടതിവിധി അന്തിമമല്ലെന്നും കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട എന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.

🙏ഉമാ തോമസിന് പരുക്കേറ്റ കൊച്ചിയിലെ പരിപാടിയെപ്പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് വിവരം തേടാന്‍ കൊച്ചി സിറ്റി പൊലീസ്. ഗിന്നസുമായി മൃദംഗവിഷന്‍ ഒപ്പിട്ട കരാര്‍ രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്നും അറിയിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം.

🙏 വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊലപാതകം തന്നെയെന്ന വിമര്‍ശനവുമായി എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജന്‍. വെട്ട് നോക്കി നടക്കുന്നവര്‍ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്നും, വെട്ടിന്റെ കണക്ക് നോക്കി സിദ്ധാന്തം എഴുതാനാണ് പലര്‍ക്കും താത്പര്യമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

🙏തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം സര്‍ക്കാരിന് കൈമാറി. വനം, തദ്ദേശം, ഫയര്‍ഫോഴ്സ്, ജില്ലാ ഭരണ കൂടം, എക്സ്പ്ലോസീവ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയാണ് എഡിജിപി മനോജ് എബ്രഹാം അന്വേഷിച്ചത്.

🙏 വിമാനത്തില്‍ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെതിരെ കേസെടുത്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നുമെത്തിയ തൃശൂര്‍ സ്വദേശി സൂരജിനെതിരെയാണ് കേസെടുത്തത്. മദ്യപിച്ച സൂരജ് വിമാനത്തില്‍ വെച്ച് ബഹളമുണ്ടാക്കുകയായിരുന്നു.

🙏 തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രി സജി ചെറിയാനും രമേശ് ചെന്നിത്തലയും നേരത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു.

🙏 പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തല്‍സ്ഥിതി ഒരു മാസം വരെ തുടരാന്‍ ഇന്നലത്തെ യോഗത്തില്‍ തീരുമാനമായി. വിദഗ്ധ സമിതിയെ തീരുമാനിച്ച് ഒരു മാസത്തിനകം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും. അടുത്ത ഫെബ്രുവരി 5 വരെ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കില്ല.

🙏 കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ നടന്ന അപകടങ്ങളെ കുറിച്ചും അതില്‍ മരണം സംഭവിച്ചവരെ കുറിച്ചുമുള്ള കണക്ക് പുറത്തുവിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 2023-ല്‍ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളില്‍ 4080 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 48836 അപകടങ്ങള്‍ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആണ്.

🙏 മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനായി സര്‍വ്വേ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള സര്‍വേ ജനുവരി 6 മുതല്‍ 12 വരെ നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

🙏 എറണാകുളം പറവൂര്‍ ചാലാക്കയില്‍ ഹോസ്റ്റലില്‍ നിന്ന് വീണ് എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കോളേജ് മാനേജ്മെന്റ്. കൈവരിക്ക് മുകളില്‍ ഇരുന്നു ഫോണ്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നു എന്നാണ് കോളേജ് മാനേജ്മെന്റ് വാര്‍ത്താ കുറിപ്പിലൂടെ നല്‍കുന്ന വിശദീകരണം.

🇳🇪 ദേശീയം 🇳🇪

🙏പിയങ്കാ ഗാന്ധിക്കെതിരായ രമേശ് ബിധുരിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബി.ജെ.പി. സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്, ബിജെപി ഉന്നതനേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്നും ആവശ്യപ്പെട്ടു. ബിധുരിയുടെ പരാര്‍ശത്തിനെതിരെ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.

🙏പ്രിയങ്കാ ഗാന്ധിക്കെതിരായി നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശം വിവാദമായതോടെ പിന്‍വലിച്ച് ബി.ജെ.പി. മുന്‍ എം.പിയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ രമേശ് ബിധുരി. പരാമര്‍ശത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്നും ബിധുരി പറഞ്ഞു.

🙏വരാനിരിക്കുന്ന ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക ആളുകളുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായിരിക്കുമെന്ന് സൂചന. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം കുറയുക കൂടി ചെയ്തതിനാല്‍ ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചിട്ടാണെങ്കിലും ഉപഭോഗം കൂട്ടുന്നതിനായിരിക്കും ധനമന്ത്രി ശ്രമിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

🙏പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ 4.10 നാണ് ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ ചുറ്റിക്കറങ്ങുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഏകദേശം 30 മിനിറ്റോളം ആകാശത്ത് ഡ്രോണ്‍ സാന്നിധ്യം ഉണ്ടായിരുന്നു. ഡ്രോണ്‍ പറത്താന്‍ പാടില്ലാത്ത മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

🙏 മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാര്‍ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിന്‍ഡോ വിമാനത്തില്‍ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്. ഇതേ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

🙏 കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക് നടത്തുന്ന സര്‍വീസുകളില്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നടപടി.

🙏 ഗുജറാത്തിലെ ഗാന്ധിനഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമയ്ക്ക് സമീപം കൃഷ്ണമൃഗത്തെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. മറ്റ് 7 കൃഷ്ണമൃഗങ്ങള്‍ പുള്ളിപ്പുലിയുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഞെട്ടലും പരിഭ്രാന്തിയും കാരണം ഓടിയപ്പോള്‍ ഷോക്കേറ്റ് ചത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പാര്‍ക്ക് 48 മണിക്കൂര്‍ താല്‍ക്കാലികമായി അടച്ചിട്ടു.

🙏ഗുജറാത്തിലെ പോര്‍ബന്തറില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. കോസ്റ്റ് ഗാര്‍ഡ് വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇന്ത്യന്‍ കോസ്റ്റുകാര്‍ഡിന്റെ എ എല്‍ എച്ച് ധ്രുവ് എന്ന ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നത്.

🙏ഛത്തീസ്ഗഡില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം ബസ്തറിലെ പ്രമുഖ കരാറുകാന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ബസ്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും യൂട്യൂബറുമാണ് കൊല്ലപ്പെട്ട മുകേഷ് ചന്ദ്രകാര്‍. മുകേഷിന്റെ യൂട്യൂബ് ചാനലിലൂടെ സുരേഷ് ചന്ദ്രകാറെന്ന കരാറുകാരന്‍ കോടികള്‍ ചിലവിട്ട് റോഡ് നിര്‍മ്മിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടി ചെയ്ത റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു.

🇦🇽 അന്തർദേശീയം 🇦🇴

🙏ഇന്ത്യയില്‍ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ആറ് വിപിഎന്‍ ആപ്പുകള്‍ പിന്‍വലിച്ച് ആപ്പിളും ഗൂഗിളും. ഇന്ത്യയുടെ 2022ലെ സൈബര്‍ സുരക്ഷാ ചട്ടം പ്രകാരമാണ് ഈ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിളും ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പിളും പിന്‍വലിച്ചത് എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ
റിപ്പോര്‍ട്ട്.

🙏 സ്പേഡെക്‌സ് ദൗത്യത്തിലെ രണ്ട് സാറ്റ്‌ലൈറ്റുകളില്‍ ഒന്നായ ചേസര്‍ ഉപഗ്രഹം പകര്‍ത്തിയ സെല്‍ഫി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച് ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് വച്ച് ചേസര്‍ ഉപഗ്രഹം പകര്‍ത്തിയ ആദ്യ വീഡിയോയില്‍ നീലഗോളമായ ഭൂമിയെ വ്യക്തമായി കാണാം.

🙏 2024 ഡിസംബര്‍ 30 നു കെനിയയിലെ മുകുകു ഗ്രാമത്തില്‍ ഏകദേശം 2.5 മീറ്റര്‍ വ്യാസവും 500 കിലോഗ്രാം ഭാരവുമുള്ള കൂറ്റന്‍ ലോഹവളയം ആകാശത്ത് നിന്ന് പതിച്ചതായി കെനിയ സ്പേസ് ഏജന്‍സി സ്ഥിരീകരിച്ചു. ഇതൊരു ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ സെപ്പറേഷന്‍ റിങ് ആണെന്നാണ് കെനിയ ബഹിരാകാശ ഏജന്‍സിയുടെ പ്രാഥമിക നിഗമനം. ഇത് അസാധാരണ സംഭവമാണെന്നും രാജ്യാന്തര ബഹിരാകാശ നിയമങ്ങളുടെ ചട്ടക്കൂട് അനുസരിച്ച് ഈ സംഭവം അന്വേഷിക്കുമെന്നും ഏജന്‍സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

🙏 കരിങ്കടലില്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ക്രിമിയയില്‍ റഷ്യ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം യുക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത സ്ഥലമാണിത്. കെര്‍ച്ച് കടലിടുക്കിന്റെ ഇരുവശത്തുമുള്ള ടണ്‍ കണക്കിന് മണലും മണ്ണും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്.

🙏 ഓസ്ട്രേലിയയിലെ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ ഏകദേശം 300 യാത്രക്കാരുമായി പറന്നുയരാന്‍ തുടങ്ങുന്നതിനിടെ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്ങള്‍ പൊട്ടിത്തെറിച്ചു. മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ഇ വൈ 461 വിമാനം ടേക്ക് ഓഫ് ചെയ്ത നിമിഷങ്ങളിലാണ് സംഭവം.

കായികം 🏏

🙏 ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാഴ്സ്റ്റേഴിന് ജയം. രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി ഒമ്പത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. നിലവില്‍ 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

🙏 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ബിസിസിഐ ഇന്ന് യോഗം ചേരും. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി നഷ്ടമായതിന് പിന്നാലെയാണ് പെട്ടെന്ന് യോഗം ചേരാന്‍ ബിസിസിഐ തീരുമാനിച്ചത്.

🙏 ബോര്‍ഡര്‍-ഗാവസ്‌
കര്‍ ട്രോഫി പത്ത് വര്‍ഷത്തിനു ശേഷം തിരിച്ചു പിടിച്ച് ഓസ്ട്രേലിയ. അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചത്. 3-1 നാണ് ഓസീസ് പരമ്പര നേടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here