ആളില്ലാ ജാഥ അവസാനിപ്പിക്കാന്‍ അന്‍വര്‍ കണ്ട മാര്‍ഗം,സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി,പ്രതിഷേധം ശക്തം

Advertisement

മലപ്പുറം.ആളില്ലാ ജാഥ അവസാനിപ്പിക്കാന്‍ അന്‍വര്‍ കണ്ട മാര്‍ഗമാണ് വനംവകുപ്പ് ഓഫീസ് തകര്‍ക്കലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി വിപി അനിൽ. പിവി അൻവറിന്റെ അറസ്റ്റില്‍ പോലീസ് നടപടി നീതിപൂർവ്വം ആയിരുന്നു. പോലീസ് എല്ലാ സാവകാശവും നൽകി. മാധ്യമങ്ങളെ കാണാനും വൈദ്യ പരിശോധനയ്ക്കും അവസരം നൽകി.

അൻവറിൻറെ ജാഥയ്ക്ക് ആളില്ലാത്ത സ്ഥിതി. അത് അവസാനിപ്പിക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് ഇന്നലെ കണ്ടത്. അറസ്റ്റിൽ ഒരു ഗൂഢാലോചനയും ഇല്ല. ഒരു എംഎൽഎയുടെ നേതൃത്വത്തിൽ ഓഫീസ് അടിച്ച് തകർത്തിരിക്കുകയാണ്. ഒരു എംഎൽഎയും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടില്ല. നിയമവാഴ്ച പാലിക്കപ്പെടണം.

ഫേസ്ബുക്കിൽ പോസ്റ്റ് ഇടാൻ വരെ സാവകാശം ലഭിച്ചു.രാത്രിയിൽ ഇതു വേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് പകൽ സർക്കാർ ഓഫീസിൽ ഇത് വേണ്ടിയിരുന്നോ എന്ന് മറു ചോദ്യമുണ്ട്.

അൻവർ എന്ന പേരാണ് പ്രശ്നം എന്നെല്ലാം പറയുന്നത് വഴി തിരിച്ചുവിടാൻ ഉള്ള ശ്രമം. പ്രതിപക്ഷം രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടി നൽകുന്ന പിന്തുണ. അൻവർ വനവകുപ്പിനെതിരെ പറയുന്ന ആരോപണങ്ങളിൽ ഒരു കഴമ്പുമില്ല.

അതേ സമയം അന്‍വര്‍ നടത്തിയത് അക്രമം എന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ അക്രമം നടത്തി. പൊതു മുതൽ നശിപ്പിക്കുന്നത്തിനു എതിരെ ശക്തമായ നടപടി. അക്രമം നടത്തിയാൽ പോലീസ് നടപടി എടുക്കും. പൊതുമുതൽ നശിപ്പിക്കാൻ ആണ് അൻവർ നേതൃത്വം നൽകിയത്. അൻവർ ആരോപികുന്നത് തെറ്റ് മറച്ചു വെക്കാൻ. പ്രതിഷേധം പലയിടത്തും നടന്നു എന്നാൽ അറസ്റ്റ് ചെയ്തില്ല. അൻവർ ആവർത്തിച്ചു പ്രകോപനം ഉണ്ടാക്കുന്നു. പ്രകോപനം ഉണ്ടായാൽ പോലീസ് നടപടി എടുക്കും. അഭ്യാസങ്ങൾ ആണ് അൻവറിന്റെ ആരോപങ്ങൾ ന്നും മന്ത്രി പരഞ്ഞു.

എന്നാല്‍ പിവി അൻവറിന്റെ അറസ്റ്റിനെതിരെ താമരശ്ശേരി രൂപത രംഗത്തുവന്നു. അറസ്റ്റ് കർഷക സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ഒരു സഹോദരന്റെ മരണത്തിൽ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസില്ല. ആന കൊന്നതിനും കേസില്ല. പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുന്നു. ഇത് അന്യായം. കർഷക സംഘടനകളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും ബിഷപ് പ്രതികരിച്ചു.

പിവി അൻവർ രാവിലെ 11 മണിക്ക് ജാമ്യാപേക്ഷ നൽകും. നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ആണ് ജാമ്യാപേക്ഷ നൽകുക

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here