ഇപി ജയരാജന്റെ ആത്മകഥാ വിവാദം,

Advertisement

കൊച്ചി.ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. എഴുത്തുകാരന്റെ അനുമതിയില്ലാതെയല്ലേ ആത്മകഥയുടെ തലക്കെട്ട് തയ്യാറാക്കിയത്.?.അനുമതി ഇല്ലാതെയല്ലേ പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കിയത്.? എഴുത്തുകാരനെ മാനസികമായി ബുദ്ധിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്

എഴുത്തുകാരനെ അപമാനിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ഹൈക്കോടതി. പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ട ഡിസി ബുക്‌സിന്റെ നടപടി ശരിയാണോ?. ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്നില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ചെയ്തതെന്തിന്.?

പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാതെ എങ്ങനെ പുസ്തകം പുറത്തുവിടാനാകും.?.എഴുത്തുകാരന്റെ അനുമതിയില്ലാതെ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടത്.ഡിസി ബുക്‌സിനും എഡിറ്റോറിയല്‍ കമ്മിറ്റിക്കും പിഴവ് പറ്റിയെന്ന് ഹൈക്കോടതി

അക്കാര്യം സമ്മതിക്കണമെന്ന് ഡിസി ബുക്‌സിന്റെ അഭിഭാഷകനോട് ഹൈക്കോടതി

പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടത് ശരിയായില്ലെന്ന് സമ്മതിച്ച് ഡിസി ബുക്‌സിന്റെ അഭിഭാഷകന്‍

ഉത്തരവിലൂടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം

വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകരെ എങ്ങനെ തെറ്റ് പറയാനാകുമെന്നും ഹൈക്കോടതി

ഡിസി ബുക്‌സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എവി ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കി