നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യമൻ പ്രസിഡന്റ് അനുമതി നൽകിയെന്ന വാര്‍ത്ത തെറ്റോ

Advertisement

ന്യൂഡെല്‍‍ഹി.നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യമൻ പ്രസിഡന്റ് അനുമതി നൽകിയെന്ന വാർത്ത നിഷേധിച്ച് ഇന്ത്യയിലെ യമൻ എംബസി.ഔദ്യോഗിക ഭരണകൂടത്തിന്‍റെ പ്രസിഡന്‍റ് റഷദ് അല്‍ അലിമി വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് യമന്‍ എംബസിയുടെ പ്രസ്താവന. അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവ് മെഹ്ദി അല്‍ മഷാദ് ആണെന്നും വിശദീകരണം.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യമൻ പ്രസിഡന്റ് റഷദ് അല്‍ അലിമി അനുമതി നൽകിയതായുള്ള റിപ്പോർട്ട് പുറത്ത് വന്നത്.ഈ റിപ്പോർട്ടാണ് ഇന്ത്യയിലെ യെമൻ എംബസി തള്ളിയത്.നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് ഔദ്യോഗിക ഭരണകൂടത്തിന്റെ പ്രസിഡന്റ് റഷദ് അല്‍ അലിമി അനുമതി നൽകിയിട്ടില്ല എന്ന് പ്രസ്താവനയിലൂടെ യമൻ എംബസി വ്യക്തമാക്കി.അനുമതി നൽകിയത് ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവ് മെഹ്ദി അല്‍ മഷാദ് ആണെന്നും അറിയിച്ചു. നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കന്‍ യമനിലാണ്,നിമിഷ കഴിയുന്ന ജയിലും ഹൂതി നിയന്ത്രണത്തിലാണെന്നാണ് യെമൻ എംബസിയുടെ വിശദീകരണം.ഹൂതി നിയന്ത്രണത്തിൽ വരുന്നതിനാൽ ആയിരിക്കണം വിഷയത്തിൽ ഇടപെടാം എന്ന് ഇറാൻ അറിയിച്ചത്. ഇക്കാര്യത്തിൽ തങ്ങളാൽ കഴിയുന്നത് ചെയ്യാൻ തയ്യാറാണെന്നായിരുന്നു ഇറാന്റെ പ്രതികരണം.നിമിഷ പ്രിയയുടെ വധശിക്ഷയിൽ നിന്നുള്ള മോചനത്തിനായി യമനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും നിയമ വിദഗ്ധരും ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടത്തുകയാണ്.കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ കുടുംബം മാപ്പ് നൽകിയാൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here