കൊച്ചി.നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതി നിരീക്ഷണങ്ങള്‍ ഇങ്ങനെ. സിബിഐ അന്വേഷണ ആവശ്യം തള്ളിയ വിധിപ്പകര്‍പ്പിലെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍
എസ്‌ഐടിയുടെ കാര്യക്ഷമതയെയും നിഷ്പക്ഷതയെയും സംശയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. നവീന്‍ ബാബുവിന്റേത് ആത്മഹത്യയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എസ്‌ഐടി നിയമനം നിയമപരമമെന്നും അന്വേഷണം ശരിയായ ദിശയിലെന്നും ഹൈക്കോടതി. അന്വേഷണത്തില്‍ അപാകതയുള്ള കേസല്ല ഇതെന്നും ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതിയുടെ രാഷ്ട്രീയബന്ധം അന്വേഷണം സിബിഐക്ക് കൈമാറാനുള്ള കാരണമല്ല. നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നകാര്യം എസ്‌ഐടി അന്വേഷിക്കണം. എസ്‌ഐടി അന്വേഷണത്തിലെ വീഴ്ചയെന്തെന്ന് അഭിഭാഷകന് ബോധ്യപ്പെടുത്താനായില്ല. നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത് നടപടിക്രമങ്ങള്‍ പാലിച്ച്