മനുഷ്യ ജീവന് വിലയില്ലാതായി, സംഘാടകര്‍ക്ക് പണം മാത്രം മതി, കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Advertisement

കൊച്ചി.കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. പങ്കെടുത്തവരില്‍നിന്ന് സംഘാടകര്‍ എന്ത് അടിസ്ഥാനത്തിലാണ് പണം വാങ്ങിയത്.? .മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തി വയ്ക്കാന്‍ സംഘാടകര്‍ തയ്യാറായോ?

മനുഷ്യ ജീവന് വിലയില്ലാതായി, സംഘാടകര്‍ക്ക് പണം മാത്രം മതി. സാധാരണ മനുഷ്യന്‍ വീണാലും പരിപാടി നിര്‍ത്തിവയ്ക്കണമെന്നും ഹൈക്കോടതി.എം നിഗോഷ് കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കടുത്ത വിമര്‍ശനം.പരിപാടിയുടെ ബ്രോഷര്‍, നോട്ടീസ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും സംഘാടകര്‍ ഹാജരാക്കണം,മൃദംഗ വിഷന്‍ ഉടമകള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം