മലപ്പുറം:നിലമ്പൂർ ഡി എഫ് ഒ ഓഫീസ് അടിച്ചു തകർത്ത കേസ്സിൽ 18 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞിരുന്ന പി വി അൻവർ ജയിൽ മോചിതനായി. രാത്രി 8.30തോടെ
ജയിലിൽ നിന്ന് പുറത്തിറങ്ങിയപി വി അൻവറിന് മധുരം നൽകിയും ഷാൾ അണിയിച്ചും സ്വീകരണമൊരുക്കി ഡിഎംകെ പ്രവർത്തകർ വരവേറ്റു.
ദൈവത്തിന് നന്ദിയെന്ന് ആയിരുന്നു അൻവറിൻ്റെ ആദ്യ പ്രതികരണം. ജുഡീഷ്യറിയിൽ പൂർണ്ണ വിശ്വാസമുണ്ട്.നീതി കിട്ടിയെന്നും അൻവർ പറഞ്ഞു.
പിണറായി സ്വയം കുഴികുത്തിക്കൊണ്ടിരിക്കയാണെന്നും ന്യൂനപക്ഷങ്ങളെ പൂർണ്ണമായും ഇടത് മുന്നണിയിൽ നിന്ന് അകറ്റിയെന്നും അൻവർ പറഞ്ഞു. യു ഡി എഫുമായി കൈകോർത്ത് പിണറായി സർക്കാരിനെതിരെ പോരാട്ടം തുടരുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. യു ഡി എഫുമായി ഇതുവരെ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ല. വി ഡി സതീശൻ ഇതുവരെ എന്നെ തള്ളി പറഞ്ഞിട്ടില്ല. പിണറായിസത്തിനെതിരെ യോജിച്ച സമരം ചെയ്യുമെന്നും. ജയിലിൽ എം എൽ എ എന്ന നിലയിൽ കിട്ടേണ്ട പരിഗണന കിട്ടിയിട്ടില്ല. ഭക്ഷണം തൃപ്തിപ്പെടാത്തതിനാൽ കഴിച്ചില്ല, തലയിണ തന്നില്ലഎന്നും അൻവർ പറഞ്ഞു.