വന്ദേഭാരതിൽ യാത്രക്കാര്‍ ഏറ്റുമുട്ടി

Advertisement

ചെങ്ങന്നൂര്‍.വന്ദേഭാരതിൽ യാത്രക്കാര്‍ തമ്മില്‍ കയ്യാങ്കളി. കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതിലാണ് വൈകിട്ട് യാത്രക്കാർ ഏറ്റുമുട്ടിയത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഏറ്റുമുട്ടിയ ഒരാളുടെ മൂക്ക്പൊട്ടി രക്തമൊഴുകി. ഇയാള്‍വീണ്ടും അക്രമാസക്തനാകുന്നതും ചിലര്‍ ഇയാളെ നിയന്ത്രിക്കാന്‍പാടുപെടുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്കിടയിലായിരുന്നു ഏറ്റുമുട്ടല്‍.കണ്ണൂര്‍ സ്വദേശി ബ്രിജേഷ് എന്നയാള്‍ സ്ത്രീകളോട് മോശമായി പെരുമാറി എന്നപേരിലാണ് സംഘര്‍ഷമുണ്ടായത്.

ഏറ്റുമുട്ടിയ യാത്രക്കാരെ ചെങ്ങന്നൂർ പൊലീസിന് കൈമാറി
ഏറ്റുമുട്ടൽ ദീർഘനേരം ഉണ്ടായിട്ടും ഇടപെടാൻ സുരക്ഷാ സംവിധാനങ്ങളില്ല