ന്യൂഡെല്‍ഹി. ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സുരേഷ് ചന്ദ്രാകർ അറസ്റ്റിൽ.ഹൈദരാബാദിൽ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത് അതിക്രൂരമായാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
11 അംഗ പ്രത്യേകം അന്വേഷണസംഘ നടത്തിയ തിരച്ചിലിലാണ് മുഖ്യപ്രതിയായ കരാറുകാരൻ സുരേഷ് ചന്ദ്രാകറിനെ ഹൈദരാബാദിൽ വച്ച് പിടികൂടിയത്.ഹൈദരാബാദിലെ ഡ്രൈവറുടെ വസതിയില്‍ സുരേഷ് ഒളിവില്‍ കഴിയുന്നതിനിടയിലാണ് പിടിയിലായത്. ഇയാളെ കണ്ടെത്താന്‍ പോലീസ് 200 സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും 300 ഓളം മൊബൈല്‍ നമ്പറുകള്‍ നിരീക്ഷിക്കുകയും ചെയ്തു.അതിക്രൂരമായാണ് മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രക്കാർ കൊല്ലപ്പെട്ടതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന് പോസ്റ്റ് റിപ്പോർട്ട്.തലയിൽ 15 മുറിവുകൾ അടക്കം മറ്റെല്ലാ ശരീരഭാഗങ്ങളിലും ക്രൂരമായ വിധത്തിൽ പരിക്കേൽപ്പിക്കപ്പെട്ടിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.ഇരുമ്പു വസ്തു ഉപയോഗിച്ച് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഛത്തീസ്ഗഢിലെ ബസ്തര്‍ ഡിവിഷനില്‍ കരാറുകാരൻ സുരേഷ് ചന്ദ്രക്കറിൻ്റെ ഉടമസ്ഥതയിലുള്ള ഷെഡിലെ സെപ്റ്റിക് ടാങ്കില്‍ കഴിഞ്ഞയാഴ്ചയാണ് മുകേഷ് ചന്ദ്രാകറിന്റെ മൃതദേഹം കണ്ടെത്തിയത്.120 കോടിയുടെ റോഡ് നിർമാണപദ്ധതിയിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്